---
title: "കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകളിലുള്ള  വർക്കു നിയമനം ;  സുപ്രീം കോടതി വിധി നടപ്പാക്കാൻ പി എസ് സി യോഗം തീരുമാനിച്ചു"
english_title: "Recruitment of staff on expired rank lists; The PSC meeting decided to implement the Supreme Court judgment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41779/recruitment-of-staff-on-expired-rank-lists-the-psc-meeting-decided-to-implement-the-supreme-court-judgment"
published_at: "2022-05-10T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279cf69077a5_images (33).jpeg"
keywords: []
---

# കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകളിലുള്ള  വർക്കു നിയമനം ;  സുപ്രീം കോടതി വിധി നടപ്പാക്കാൻ പി എസ് സി യോഗം തീരുമാനിച്ചു

> **Lead Summary:** **തിരുവനന്തപുരം** : കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകളിലുള്ള വർക്കു നിയമനം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. കേസിൽ പെട്ടതിനെത്തുടർന്നു മാറ്റിവച്ച 545 ഒഴിവുകളിലേക്ക് അതതു റാങ്ക് പട്ടികകളിൽ നിന്നു നിയമന ശുപാർശ നൽകാനാണു തീരുമാനം.

## Article Content

**തിരുവനന്തപുരം** : കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകളിലുള്ള വർക്കു നിയമനം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. കേസിൽ പെട്ടതിനെത്തുടർന്നു മാറ്റിവച്ച 545 ഒഴിവുകളിലേക്ക് അതതു റാങ്ക് പട്ടികകളിൽ നിന്നു നിയമന ശുപാർശ നൽകാനാണു തീരുമാനം.

റാങ്ക് പട്ടിക നീട്ടുന്നതുമായി ബന്ധപ്പെട്ട് 2018 മാർച്ച് ഒന്നിനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ഇക്കഴിഞ്ഞ ഫെബ്രുവരി 15നു സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിന്റെ വിവിധ വശങ്ങൾ പിഎസ്സി ലിറ്റിഗേഷൻ കമ്മിറ്റി പഠിച്ചു. കേസിനു പോയവർക്കായി നീക്കിവച്ച ഒഴിവുകളുടെ കണക്ക് ഇതു സംബന്ധിച്ച ഹൈക്കോടതിയിലെ നിയമോപദേഷ്ടാവിന്റെ അഭിപ്രായം എന്നിവ  യോഗം പരിഗണിച്ചു.

ഉദ്യോഗാർഥികൾക്ക് അനുകൂലമായി വിധി വന്നപ്പോൾത്തന്നെ നിശ്ചിത ഒഴിവുകൾ അവർക്കായി പിഎസ്സി നീക്കിവച്ചിരുന്നു. ഇവ ഇപ്പോൾ നിലവിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും നിയമനം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41779/recruitment-of-staff-on-expired-rank-lists-the-psc-meeting-decided-to-implement-the-supreme-court-judgment)