---
title: "പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ അദാലത്തിന് തുടക്കം "
english_title: "Commencement of File Adalat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41815/commencement-of-file-adalat"
published_at: "2022-05-10T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279f9de6551f_Screenshot_20220510-105727.png"
keywords: []
---

# പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ അദാലത്തിന് തുടക്കം 

> **Lead Summary:** **തിരുവനന്തപുരം: **പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കമായി. തിരുവനന്തപുരം പരീക്ഷാഭവനിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. സർക്കാർ സേവനങ്ങൾ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങളിലേക്കെത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മന്ത്രി പറഞ്ഞു. ഫയലുകൾ കടലാസുകെട്ടുകളല്ല, മനുഷ്യരുടെ ജീവിതം തന്നെയാണെന്ന ബോധ്യത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഫയലുകളുടെ വിനിമയവും അതിലുള്ള തീരുമാനവും ത്വരിതപ്പെടുത്താൻ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കമായി. തിരുവനന്തപുരം പരീക്ഷാഭവനിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. സർക്കാർ സേവനങ്ങൾ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങളിലേക്കെത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മന്ത്രി പറഞ്ഞു. ഫയലുകൾ കടലാസുകെട്ടുകളല്ല, മനുഷ്യരുടെ ജീവിതം തന്നെയാണെന്ന ബോധ്യത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഫയലുകളുടെ വിനിമയവും അതിലുള്ള തീരുമാനവും ത്വരിതപ്പെടുത്താൻ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസു മുതൽ ഡയറക്ടറേറ്റുതലം വരെയുള്ള ഓഫീസുകളിൽ നിരവധി ഫയലുകൾ തീരുമാനമാകാതെ നിലവിലുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഒരു മാസത്തിനകം 7,266 ഫയലുകളിൽ യുക്തമായ തീരുമാനമെടുത്ത് തീർപ്പാക്കി. മൊത്തം ഫയലുകളുടെ 48.5 ശതമാനം വരുമിത്. തുടർന്നും ഘട്ടം ഘട്ടമായ ഫയൽ തീർപ്പാക്കലിലൂടെ മാർച്ച് 4 വരെയുള്ള കണക്കു പ്രകാരം 57.5 ശതമാനം ഫയലുകൾ തീർപ്പാക്കി.

ഈ കാലയളവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 13,493 ഫയലുകൾ ശേഷിക്കുന്നതായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 24,786 ഫയലുകൾ ശേഷിക്കുന്നതായും ബന്ധപ്പെട്ട ഉപഡയറക്ടർമാർ അറിയിച്ചിരുന്നു. തുടർന്ന് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാതലത്തിൽ  അദാലത്തുകൾ നടത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ 3,585 ഫയലുകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ 12,371 ഫയലുകളും തീർപ്പാക്കുകയുണ്ടായി.

14 വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ കാര്യാലയങ്ങളിലെ ശേഷിക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ജില്ലാതല അദാലത്തുകൾ സംഘടിപ്പിക്കുന്നതിനായുള്ള നടപടികൾ  സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിൽ  ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ല. ഇതിൽ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം.ഇക്കാര്യത്തിൽ പരിശോധന ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41815/commencement-of-file-adalat)