---
title: "കലയും ചരിത്രവുമില്ലാതെ മനുഷ്യ ജീവിതത്തിന് അടിസ്ഥാനമില്ല : കെ ഇ എൻ കുഞ്ഞഹമ്മദ്"
english_title: "KEN Kunhammed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41832/ken-kunhammed"
published_at: "2022-05-10T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a06e831e8e_Picsart_22-05-10_12-01-04-949.jpg"
keywords: []
---

# കലയും ചരിത്രവുമില്ലാതെ മനുഷ്യ ജീവിതത്തിന് അടിസ്ഥാനമില്ല : കെ ഇ എൻ കുഞ്ഞഹമ്മദ്

> **Lead Summary:** കേളകം : ചരിത്രവും കലകളുമില്ലാതെ മനുഷ്യ ജീവിതത്തിന് അടിസ്ഥാനമില്ലെന്ന് എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ്. അധികാരം എല്ലാത്തിനെയും ഒതുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കേളകം : ചരിത്രവും കലകളുമില്ലാതെ മനുഷ്യ ജീവിതത്തിന് അടിസ്ഥാനമില്ലെന്ന് എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ്. അധികാരം എല്ലാത്തിനെയും ഒതുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേളകം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധീരമായി സ്നേഹിക്കലാണ് സ്വാതന്ത്ര്യം. മനുഷ്യന്റെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം വിലക്കുന്ന അധിനിവേശം ഏറി വരികയാണ്.

ഭക്ഷണത്തിലും വസ്ത്രത്തിലും ഉൾപ്പെടെ ഈ അധിനിവേശം പിടികൂടുകയാണെന്നും കെ ഇ എൻ പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് സി ടി അനീഷ്, രഞ്ജിത്ത് മാർക്കോസ്, കുമാരൻ വയലേരി, സജീവൻ പാലുമ്മി, പി പി വ്യാസ്ഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41832/ken-kunhammed)