---
title: "മാമ്പഴക്കാലത്തിൻ്റെ മധുരവുമായി തലക്കാണി ഗവ.യു.പി സ്കൂൾ "
english_title: "Talakani Govt. UP School "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41834/talakani-govt-up-school"
published_at: "2022-05-10T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a078ef1300_Picsart_22-05-10_12-03-13-500.png"
keywords: []
---

# മാമ്പഴക്കാലത്തിൻ്റെ മധുരവുമായി തലക്കാണി ഗവ.യു.പി സ്കൂൾ 

> **Lead Summary:** **Kannur**: മാമ്പഴക്കാലത്തിൻ്റെ മധുരവുമായി തലക്കാണി ഗവ.യു.പി സ്കൂളിൽ 'മാഞ്ചുവട്ടിൽ ' ത്രിദിന അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി.

## Article Content

**Kannur**: മാമ്പഴക്കാലത്തിൻ്റെ മധുരവുമായി തലക്കാണി ഗവ.യു.പി സ്കൂളിൽ 'മാഞ്ചുവട്ടിൽ ' ത്രിദിന അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി.

സ്കൂൾ മുറ്റത്തെ മാഞ്ചുവട്ടിൽ ഒരുക്കിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം കുട്ടികൾക്ക് മാമ്പഴം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാടകം, ചിത്രരചന, നാടൻ പാട്ട്, പേപ്പർ ക്രാഫ്റ്റ് എന്നിവയിലാണ് പരിശീലനം പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷനായി.

ഷീല കെ.എസ്, ദിവ്യ ദേവരാജൻ ,വിപിൻ കെ എന്നിവർ സംസാരിച്ചു.വി.കെ കുഞ്ഞികൃഷ്ണൻ ,സി വി അമർനാഥ് എന്നിവർ ക്ലാസെടുത്തു . വരും ദിവസങ്ങളിൽ ശ്രീജയൻ വളയം, സതീശൻ കെ ,സതീശൻ കുയിലൂർ എന്നിവർ ക്ലാസുകളെടുക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41834/talakani-govt-up-school)