---
title: "മഴക്കാല പൂർവ്വ രോഗം : ആറളത്ത് ശുചീകരണ പ്രവർത്തനം ആരംഭിച്ചു"
english_title: "Pre-monsoon disease"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41853/pre-monsoon-disease"
published_at: "2022-05-10T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a17348d8b3_Picsart_22-05-10_13-10-46-393.jpg"
keywords: []
---

# മഴക്കാല പൂർവ്വ രോഗം : ആറളത്ത് ശുചീകരണ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** ആറളം: മഴക്കാല പൂർവ്വരോഗ പ്രതിരോധത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് ആറളം പഞ്ചായത്തിൽ തുടക്കമായത്.

## Article Content

ആറളം: മഴക്കാല പൂർവ്വരോഗ പ്രതിരോധത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് ആറളം പഞ്ചായത്തിൽ തുടക്കമായത്.

വാർഡ് തല ശുചീകരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാർഡ് കേന്ദ്രങ്ങളിലും പഞ്ചായത്ത് ശുചീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തി പ്രധാന ടൗണുകളിലും ആണ് ആദ്യ ഘട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ആരോഗ്യ പ്രവർത്തകർ കുടുംബശ്രീ, ഹരിത കർമ്മസേന, ജനപ്രതിനിധികൾ, കച്ചവടക്കാർ , തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

കീഴ്പ്പള്ളി, എടൂർ , ആറളം, ചെടിക്കുളം, വീർപ്പാട്,വെളിമാനം, തുടങ്ങിയ ടൗണുകളിലെ ശൂചീകരണ പ്രവർത്തനങ്ങൾക്ക്, പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ്, വൈസ് പ്രസിഡണ്ട് ജെസി മോൾ വാഴപ്പള്ളി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി രാജു , വാർഡ് മെമ്പർമാർ കീഴ്പ്പള്ളി സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ട്ടർ ബെന്നി ജോർജ് , ജെ.പി എച്ച് എൻ മാർ ജെഎച്ച് ഐ മർ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, കച്ചവടക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41853/pre-monsoon-disease)