---
title: "പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസിന് ഭക്തി നിർഭരമായ തുടക്കം"
english_title: " Makham Urus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41860/makham-urus"
published_at: "2022-05-10T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a2171be063_Picsart_22-05-10_13-54-17-296.jpg"
keywords: []
---

# പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസിന് ഭക്തി നിർഭരമായ തുടക്കം

> **Lead Summary:**  **ശ്രീകണ്ഠപുരം:** ഉത്തര കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശ്രീകണ്ഠപുരം പഴയങ്ങാടി മുഹമ്മദ് ബ്നു മാലിക് ദീനാർ (റ) മഖാം ഉറൂസ് ഭക്തിനിർഭരമായ തുടക്കം.

## Article Content

 **ശ്രീകണ്ഠപുരം:** ഉത്തര കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശ്രീകണ്ഠപുരം പഴയങ്ങാടി മുഹമ്മദ് ബ്നു മാലിക് ദീനാർ (റ) മഖാം ഉറൂസ് ഭക്തിനിർഭരമായ തുടക്കം.

രാവിലെ 8 മണിക്ക് ജുമാ മസ്ജിദ് മഖ്ബറ സിയാറത്ത് നടത്തി. സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകി.തുടർന്ന് ഉറൂസ് നഗരിയിൽ മഹല്ല് ട്രഷറർ വി പി അബൂബക്കർ ഹാജി പതാക ഉയർത്തി.

സമസ്ത ജില്ലാ മുശാവറ അംഗം എൻപിഎം ബാഖവി, ഹബീബ് വാഫി, അസ്ലം വാഫി, യുപി മുസ്ഥഫ ഹാജി, പിടി മുഹമ്മദ് മാസ്റ്റർ, പി എം മുഹമ്മദ് മൗലവി, കെ അബ്ദുള്ള ഹാജി, എപി മേമി, എൻ മുസ്ഥഫ, സി പി റഷീദ്, എംകെ സത്താർ, വി പി മുഹമ്മദ്, പി മായൻ,വിപി മൂസാൻ, എം കെ അശ്രഫ് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41860/makham-urus)