---
title: "95 വർഷം മുന്പേ മുടങ്ങിയ കൊട്ടിയൂരിലേക്കുള്ള എള്ളെണ്ണ സമർപ്പണം കിള്ളിയോട്ട് തറവാട് ആരൂഡ സ്ഥാനത്തു നിന്നും വീണ്ടും തുടങ്ങി"
english_title: "Dedication of sesame oil to Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41883/dedication-of-sesame-oil-to-kottiyoor"
published_at: "2022-05-10T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a3ba6664e5_Picsart_22-05-10_15-46-46-981.jpg"
keywords: []
---

# 95 വർഷം മുന്പേ മുടങ്ങിയ കൊട്ടിയൂരിലേക്കുള്ള എള്ളെണ്ണ സമർപ്പണം കിള്ളിയോട്ട് തറവാട് ആരൂഡ സ്ഥാനത്തു നിന്നും വീണ്ടും തുടങ്ങി

> **Lead Summary:** കണ്ണൂർ: 95 വർഷം മുന്പേ മുടങ്ങിയ കൊട്ടിയൂരിലേക്കുള്ള എള്ളെണ്ണ സമർപ്പണം കിള്ളിയോട്ട് തറവാട് ആരൂഡ സ്ഥാനത്തു നിന്നും വീണ്ടും തുടങ്ങി.

## Article Content

കണ്ണൂർ: 95 വർഷം മുന്പേ മുടങ്ങിയ കൊട്ടിയൂരിലേക്കുള്ള എള്ളെണ്ണ സമർപ്പണം കിള്ളിയോട്ട് തറവാട് ആരൂഡ സ്ഥാനത്തു നിന്നും വീണ്ടും തുടങ്ങി.

കിള്ളിയോട്ട് സദാനന്ദന്റെ നേതൃത്വത്തിൽ ഉള്ള 7 അംഗസംഘം എണ്ണയുമായി പുറപ്പെട്ടു വർഷങ്ങൾക്ക് മുന്നേ കൊട്ടിയൂർ അമ്പലത്തിന് എള്ളെണ്ണ കൊടുക്കുവാനായി കൂത്തുപറമ്പിനടുത്തുള്ള പാതിരിയാട് കിള്ളിയോട്ട് തറവാടിന് കൊട്ടിയൂർ ദേവസ്വം രണ്ടേക്കർ സ്ഥലം എള്ള് കൃഷിചെയ്യാൻ നൽകിയിരുന്നു.

എന്നാൽ കാലക്രമേണ അവകാശം കൈമാറുന്നതിലൂടെ ഇത് നിലച്ചു പോവുകയായിരുന്നു. 2015 16 കാലഘട്ടത്തിൽ നടത്തിയ താംബൂല പ്രശ്നത്തിലാണ് ഇതിന്റെ ചരിത്രം മനസ്സിലായത്. അതിനുള്ള പ്രശ്നപരിഹാരമായി ആണ് പുതിയ ആരൂഢം പണിതത്.

30 ദിവസത്തെ ഉത്സവത്തിനായി 30 ടിൻ എണ്ണയാണ് സമർപ്പിക്കുന്നത്. 90 വർഷത്തിലധികമായി മുടങ്ങിക്കിടന്നിരുന്ന എള്ളെണ്ണ സമർപ്പണത്തിനായി പുറപ്പെട്ട സംഘം ഓംകാര നാദത്തോടെ ആറളം മുച്ചിലോട്ട് കാവിൽ എതത്തും. 

അവിടെനിന്നും മണത്തണ വിഷ്ണു ക്ഷേത്രത്തിലേക്കും തുടർന്ന് കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്യും.നിരവധി ഭക്തജനങ്ങളാണ് പുറപ്പാട് കാണുവാനായി കിള്ളിയോട്ട് ആരുഡദേവ സ്ഥാനത്തിൽ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41883/dedication-of-sesame-oil-to-kottiyoor)