---
title: "പാചകവാതക വില കുറക്കണമെന്നാവശ്യപ്പെട്ട്  മഹിളാ ഫെഡറേഷൻ കണ്ണൂർ പോസ്റ്റ്  ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി"
english_title: "Demanding reduction in LPG prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41888/demanding-reduction-in-lpg-prices"
published_at: "2022-05-10T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a4249a6ba2_Picsart_22-05-10_16-15-03-478.jpg"
keywords: []
---

# പാചകവാതക വില കുറക്കണമെന്നാവശ്യപ്പെട്ട്  മഹിളാ ഫെഡറേഷൻ കണ്ണൂർ പോസ്റ്റ്  ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി

> **Lead Summary:** കണ്ണൂർ: കേരള മഹിളാ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില കുറക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

## Article Content

കണ്ണൂർ: കേരള മഹിളാ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില കുറക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ഇന്നു രാവിലെ നടന്ന ധർണ സി.എം.പി സി.പി ജോൺ വിഭാഗം സംസ്ഥാന അസി.സെക്രട്ടറി സി.എ അജീർ ഉദ്ഘാടനം ചെയ്തു. വാണിജ്യ കണക്ഷനുകൾക്ക് പുറമേ ഗാർഹിക പാചക വാതകത്തിനും വില കൂട്ടിയ കേന്ദ്ര സർക്കാറിൻ്റെ നടപടി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് അജീർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വികസത്തിൻ്റെ പേര് പറഞ്ഞ് കേന്ദ്രവും സംസ്ഥാന സർക്കാരുമൊക്കെ ജനദ്രോഹ നിലപാടാണ് സ്വീകരിക്കുന്നത്. ഭരിക്കുന്നവർക്ക് ജനങ്ങളോട് യാതൊരു പ്രതിബദ്ധയുമില്ലെന്നും സി എ അജീർ കുറ്റപ്പെടുത്തി.

ജില്ലാ സെക്രട്ടറി കെ ഓമന സ്വഗതം പറഞ്ഞു.സംസ്ഥാന പ്രസി കാഞ്ചന മാച്ചേരി അധ്യക്ഷത വഹിച്ചു. ജയശ്രീ, ഉഷ, ശൈലജ, ചിത്രാംഗദൻ കെ, വി.എൻ അശ്രഫ്, കാരിച്ചി ശശിന്ദ്രൻ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41888/demanding-reduction-in-lpg-prices)