---
title: "ബോക്‌സോഫീസിൽ തരംഗമായി മാറി കെജിഎഫ് 2; കളക്ഷൻ റെക്കോർഡുകൾ വഴിമാറുന്നു"
english_title: "K G F"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41898/k-g-f"
published_at: "2022-05-10T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a49752e995_Screenshot_20220510_164201.jpg"
keywords: []
---

# ബോക്‌സോഫീസിൽ തരംഗമായി മാറി കെജിഎഫ് 2; കളക്ഷൻ റെക്കോർഡുകൾ വഴിമാറുന്നു

> **Lead Summary:** ഇന്ത്യൻ ബോക്‌സോഫീസിൽ തരംഗമായി മാറി കെജിഎഫ് 2. വൻ താര ചിത്രങ്ങളെയും പിന്നിലാക്കി കുതിക്കുകയാണ് യാഷ് നായകനായി എത്തിയ സിനിമ.

## Article Content

ഇന്ത്യൻ ബോക്‌സോഫീസിൽ തരംഗമായി മാറി കെജിഎഫ് 2. വൻ താര ചിത്രങ്ങളെയും പിന്നിലാക്കി കുതിക്കുകയാണ് യാഷ് നായകനായി എത്തിയ സിനിമ.

ചിത്രം ഇതുവരെ നേടിയ കളക്ഷൻ പുറത്തുവന്നു. ഇതിനോടകം കെ ജി എഫ് 2 നേടിയത് 1200 കോടിയോളം രൂപയാണ് ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. കെജിഎഫ് 2 1200 കോടിയിലേക്ക് അടുക്കുകയാണ്.

26 ദിവസം കൊണ്ട് 1154 കോടി രൂപയാണ് ചിത്രം നേടിയത്. ആമിർ ഖാന്റെ ദംഗലിനും ബാഹുബലി 2നും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും കെജിഎഫ് 2 സ്വന്തമാക്കി.പീരീഡ് ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ ഇറങ്ങിയ ചിത്രമാണ് കെജിഎഫ് 2.

ചിത്രത്തിൽ റോക്കി എന്ന നായക കഥാപാത്രമായി യാഷ് എത്തുമ്പോൾ അധീര എന്ന പ്രതിനായക വേഷം ചെയ്യുന്നത് സഞ്ജയ് ദത്ത് ആണ്. ശ്രീനിധി ഷെട്ടിയാണ് നായിക. രവീണ ടണ്ടൻ, പ്രകാശ് രാജ്, മാളവിക അവിനാശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41898/k-g-f)