---
title: "കണ്ണൂര്‍ സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സന്റ് സ്ഥാനമൊഴിയുന്നു "
english_title: "Kannur University Exam Controller resigns"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41904/kannur-university-exam-controller-resigns"
published_at: "2022-05-10T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a4dafded12_pj-vincent.jpg.image.470.246.jpg"
keywords: []
---

# കണ്ണൂര്‍ സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സന്റ് സ്ഥാനമൊഴിയുന്നു 

> **Lead Summary:** കണ്ണൂര്‍: കണ്ണൂർ സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സന്റ് സ്ഥാനമൊഴിയുന്നു. ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.ജെ വിന്‍സന്റ് വി.സിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

## Article Content

കണ്ണൂര്‍: കണ്ണൂർ സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സന്റ് സ്ഥാനമൊഴിയുന്നു. ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.ജെ വിന്‍സന്റ് വി.സിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

ചോദ്യപ്പേപ്പര്‍ ആവര്‍ത്തന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനമൊഴിയുന്നതെന്നാണ് വിവരം. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വിവാദമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41904/kannur-university-exam-controller-resigns)