---
title: "ജോലിക്കിടയിൽ തല ലിഫ്ടില്‍ കുടുങ്ങി ; തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Head stuck in elevator while working; Thiruvananthapuram native has a tragic end"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41929/head-stuck-in-elevator-while-working-thiruvananthapuram-native-has-a-tragic-end"
published_at: "2022-05-10T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a64d96d208_images (38).jpeg"
keywords: []
---

# ജോലിക്കിടയിൽ തല ലിഫ്ടില്‍ കുടുങ്ങി ; തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം**: ജോലി സ്ഥലത്ത് തല ലിഫ്ടില്‍ കുടുങ്ങി ഒരാള്‍ മരിച്ചു. നേമം സ്വദേശി സതീഷ് കുമാറാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം**: ജോലി സ്ഥലത്ത് തല ലിഫ്ടില്‍ കുടുങ്ങി ഒരാള്‍ മരിച്ചു. നേമം സ്വദേശി സതീഷ് കുമാറാണ് മരിച്ചത്.

അമ്ബലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ്  സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങി മരിച്ചത്.

ഫയര്‍ഫോഴ്‌സ് എത്തിയാണ് സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സതീഷ് കുമാര്‍ വര്‍ഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41929/head-stuck-in-elevator-while-working-thiruvananthapuram-native-has-a-tragic-end)