---
title: "ശാസ്ത്ര ക്ലാസ് സമാപിച്ചു"
english_title: "Science class ended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4194/science-class-ended"
published_at: "2021-10-08T17:21:00+05:30"
category: "Kolayad"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616030fe7de23_InShot_20211008_172156252.jpg"
keywords: []
---

# ശാസ്ത്ര ക്ലാസ് സമാപിച്ചു

> **Lead Summary:** **

## Article Content

**

കോളയാട്** : കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ക്ലാസിൻ്റെ കോളയാട് പഞ്ചായത്ത്തല പരിപാടി ആലച്ചേരി ജ്ഞാനോദയം വായനശാലയിൽനാല് ദിവസങ്ങളിലായി നടന്നു. ഓൺലൈനിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ഇ സുധീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.

സി മോഹൻദാസ് അധ്യക്ഷനായി. കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. നാം ജീവിക്കുന്ന പ്രകൃതി എന്ന വിഷയത്തിൽ ജ്യോതി റാം പി.കെ.ക്ലാസ്സെടുത്തു .സൗരവ്ദിലീപ് ശാസത്ര ഗാനം പാടി.നാം ജീവിക്കുന്ന സമൂഹം എന്ന ക്ലാസ്സ് ടി.വി നാരായണൻ അവതരിപ്പിച്ചു.

ബീന ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിനീഷ് സി സ്വാഗതം പറഞ്ഞു. മൂന്നാം ദിവസംനാം ജീവിക്കുന്ന കാലം കെ.ശശീന്ദ്രൻ അവതരിപ്പിച്ചു സീന കെ.എം സ്വാഗതം പറഞ്ഞു.എം രമേശൻ അധ്യക്ഷത വഹിച്ചു.തീർഥ പ്രശാന്ത് ശാസ്ത്ര ഗാനം പാടി.

നാളത്തെ പുതു ലോകം എന്ന ക്ലാസ് കെ.വി പത്മനാഭൻ അവതരിപ്പിച്ചു. ഡോ. ദീപ ചിറ്റാക്കൂൽ അധ്യക്ഷത വഹിച്ചു എയ്ഞ്ചൽ മരിയ ശാസ്ത്ര ഗാനം പാടി.ഒ.എം ജോസഫ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4194/science-class-ended)