---
title: "സ്‌കോള്‍-കേരള- സ്വയം പഠന സഹായികളുടെ വില്‍പ്പന തുടങ്ങി"
english_title: "School-Kerala- Sales of self study aids started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41994/school-kerala-sales-of-self-study-aids-started"
published_at: "2022-05-11T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b1783dbadc_images (1).png"
keywords: []
---

# സ്‌കോള്‍-കേരള- സ്വയം പഠന സഹായികളുടെ വില്‍പ്പന തുടങ്ങി

> **Lead Summary:** **കണ്ണൂർ** : സ്‌കോള്‍-കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്വയം പഠന സഹായികളുടെ വില്‍പ്പന തുടങ്ങി. സ്‌കോള്‍-കേരളയുടെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ഇവ ലഭിക്കും. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓഫ്‌ലൈനായും ഓണ്‍ലൈനായും പുസ്തക വില അടച്ച് ചെലാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹാജരാക്കണം.

## Article Content

**കണ്ണൂർ** : സ്‌കോള്‍-കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്വയം പഠന സഹായികളുടെ വില്‍പ്പന തുടങ്ങി. സ്‌കോള്‍-കേരളയുടെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ഇവ ലഭിക്കും. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓഫ്‌ലൈനായും ഓണ്‍ലൈനായും പുസ്തക വില അടച്ച് ചെലാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹാജരാക്കണം.

സ്‌കോള്‍-കേരള ഓപ്പണ്‍ റഗുലര്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാവുന്ന തരത്തില്‍ ഹയര്‍ സെക്കണ്ടറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷില്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്വയം പഠന സഹായികളില്‍ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയുടെ മലയാള വിവര്‍ത്തനങ്ങളുടെ വില്‍പ്പനയാണ് ഇപ്പോള്‍ തുടങ്ങിയത്. ഹയര്‍സെക്കണ്ടറി കോഴ്‌സിന് പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടും വിധം ഹയര്‍സെക്കണ്ടറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയിലാണ് സ്വയം പഠന സഹായികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ഹയര്‍സെക്കണ്ടറി പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് പുസ്തകത്തോടൊപ്പം സ്വയം പഠന സഹായികളും പ്രയോജനപ്പെടുത്താമെന്ന് സ്‌കോള്‍-കേരള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41994/school-kerala-sales-of-self-study-aids-started)