---
title: "അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത"
english_title: "The state is likely to receive rains till Saturday under the influence of Hurricane Asani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42000/the-state-is-likely-to-receive-rains-till-saturday-under-the-influence-of-hurricane-asani"
published_at: "2022-05-11T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b1e97dab26_images (38).jpeg"
keywords: []
---

# അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം**: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

## Article Content

**തിരുവനന്തപുരം**: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍ , മലപ്പുറം , കോഴിക്കോട് എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങഴില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി ശക്തമായി മഴ പെയ്തു. തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളില്‍ മീനച്ചിലാര്‍ പലയിടത്തും കരകവിഞ്ഞു. ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു .പുലര്‍ച്ചെ 2 മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി.നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42000/the-state-is-likely-to-receive-rains-till-saturday-under-the-influence-of-hurricane-asani)