---
title: "ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റില്‍"
english_title: "Four-member team arrested for cutting and covering a single-rooted doctor and throwing him into a river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42003/four-member-team-arrested-for-cutting-and-covering-a-single-rooted-doctor-and-throwing-him-into-a-river"
published_at: "2022-05-11T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b205a3ac8d_images (39).jpeg"
keywords: []
---

# ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റില്‍

> **Lead Summary:** **മലപ്പുറം**: ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റില്‍.

## Article Content

**മലപ്പുറം**: ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റില്‍.

നിലമ്ബൂരില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്ബര്യ വൈദ്യന്‍ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

2020 ഒക്ടോബറിലാണ് സംഭവം. നിലമ്ബൂരിലെ പ്രവാസി വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. ഷൈബിന്റെ വീട്ടില്‍വച്ചായിരുന്നു സംഭവം നടന്നത്. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്.

കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു. ഒറ്റമൂലി മനസ്സിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42003/four-member-team-arrested-for-cutting-and-covering-a-single-rooted-doctor-and-throwing-him-into-a-river)