---
title: "കെ ഫോൺ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ആ രംഗത്തെ തൊഴിലവസരങ്ങൾ അറിയാം"
english_title: " know the job opportunities in that field K Phone as the second phase activities progress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42072/know-the-job-opportunities-in-that-field-k-phone-as-the-second-phase-activities-progress"
published_at: "2022-05-11T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b720ad054f_Optical fiber engineer.jpg"
keywords: []
---

# കെ ഫോൺ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ആ രംഗത്തെ തൊഴിലവസരങ്ങൾ അറിയാം

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്തെ 14 ജില്ലകളിലും മികച്ച ഇൻറ്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേരളാ ഗവണ്മെൻറ്റ് ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ.ഏകദേശം 30000 ത്തോളം കി.മീ നീളത്തിൽ കേരളത്തിൽ ഉടനീളം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ച് 5000ലധികം ഗവണ്മെൻറ്റ് സ്ഥാപനങ്ങളിലും 25000 ത്തിലധികം വിദ്യാഭാസ കേന്ദ്രങ്ങളിലും, വീടുകളിലും ഇൻറ്റർനെറ്റ് സംവിധാനം എത്തിക്കുക എന്ന ലക്ഷ്യം പുരോഗമിക്കുകയാണ്.ഗവണ്മെൻറ്റിൻറ്റെ ഇ - സേവനങ്ങൾ, ജയിലുകളും, കോടതികളും തമ്മിലുള്ള വീഡിയോ കോൺഫെറെൻസിങ്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ഓൺലൈൻ ക്ലാസുകൾ, സ്മാർട്ട്‌ വെഹിക്കിൾ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കെ ഫോൺ വഴി സുഗമമായി നടപ്പിലാക്കുവാൻ സാധിക്കും.

## Article Content

**കണ്ണൂർ : **സംസ്ഥാനത്തെ 14 ജില്ലകളിലും മികച്ച ഇൻറ്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേരളാ ഗവണ്മെൻറ്റ് ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ.ഏകദേശം 30000 ത്തോളം കി.മീ നീളത്തിൽ കേരളത്തിൽ ഉടനീളം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ച് 5000ലധികം ഗവണ്മെൻറ്റ് സ്ഥാപനങ്ങളിലും 25000 ത്തിലധികം വിദ്യാഭാസ കേന്ദ്രങ്ങളിലും, വീടുകളിലും ഇൻറ്റർനെറ്റ് സംവിധാനം എത്തിക്കുക എന്ന ലക്ഷ്യം പുരോഗമിക്കുകയാണ്.ഗവണ്മെൻറ്റിൻറ്റെ ഇ - സേവനങ്ങൾ, ജയിലുകളും, കോടതികളും തമ്മിലുള്ള വീഡിയോ കോൺഫെറെൻസിങ്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ഓൺലൈൻ ക്ലാസുകൾ, സ്മാർട്ട്‌ വെഹിക്കിൾ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കെ ഫോൺ വഴി സുഗമമായി നടപ്പിലാക്കുവാൻ സാധിക്കും.

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് വഴി മികച്ചതും വേഗതയാർന്നതുമായ ഇൻറ്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നതിനായുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ കെ എസ് ഇ ബിയുടെ ഹൈ ടെൻഷൻ ട്രാൻസ്മിഷൻ ടവറുകളിലൂടെയും ഡിസ്ട്രിബൂഷൻ പോസ്റ്റുകളും വഴിയുമാണ് കൊണ്ട് പോകുന്നത്. ഇതിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ ബി പി എൽ കുടുംബങ്ങളിലും അതി വേഗത്തിലുള്ള ഇൻറ്റർനെറ്റ് കണക്ഷൻ എത്തിക്കുവാനായുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

 ഒപ്റ്റിക്കൽ ഫൈബർ ജോലികൾ ചെയ്യുന്നത് പ്രത്യേകം ട്രെയിനിങ് ലഭിച്ച ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻസ് ആണ്. വരും കാലങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ  നെറ്റ് വർക്കുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതിൻറ്റെ ആവശ്യകത ഉയരും എന്നത് കൊണ്ട് തന്നെ ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻസിനു ധാരാളം തൊഴിലവസരങ്ങൾ ആയിരിക്കും കെ ഫോൺ രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നത്. 

എസ് എസ് എൽ സി മുതൽ പ്ലസ് ടു, ഐ ടി ഐ, പോളിടെക്‌നിക്‌ ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിഗ്രി എന്നിവ ഉള്ളവർക്ക് വരെ ഈ കോഴ്സ് പഠിച്ചു ഉയർന്ന ശമ്പളത്തോട് കൂടിയ ധാരാളം തൊഴിലവസരങ്ങൾ ഉള്ള ഈ മേഖലയിൽ പ്രവേശിക്കാവുന്നതാണ്. ഒപ്റ്റിക്കൽ ഫൈബർ സ്പ്ലൈസർ, ടെക്‌നിഷ്യൻ, നെറ്റ്‌വർക്ക് എഞ്ചിനീയർ, സൈറ്റ് എൻജിനീയർ, പ്ലാനിങ് എൻജിനിയർ, പ്രൊജക്റ്റ്‌ എഞ്ചിനീയർ എന്നിങ്ങനെയുള്ള ധാരാളം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാണ്. ഒപ്റ്റിക്കൽ ഫൈബെറിൻറ്റെ കേബിളിങ്ങും, ഇൻസ്റ്റല്ലേഷനും, നെറ്റ്വർക്കിങ്ങും മെയിൻറ്റെനെൻസ്സും ഒപ്റ്റിക്കൽ ഫൈബർ ടെക്‌നീഷ്യന്മാർ ചെയ്യണം എന്നുള്ളത് കൊണ്ട് തന്നെ ഈ മേഖലയിലെ തൊഴിൽ അവസരങ്ങൾ ദീർഘകാലം നിലനിൽക്കും എന്നത് ഉറപ്പാണ്. Bsnl പൗവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (PGCL LTD ), കെ ഫോൺ റെയിൽ വയർ, എന്നീ സംസ്ഥാന / കേന്ദ്ര, ഗവണ്മെൻറ്റിൻറ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ജിയോ, ഏഷ്യാനെറ്റ്, എയർടെൽ, വിഐ, കേരള വിഷൻ, കേബിൾ TV ഓപ്പറേറ്റർമാർ തുടങ്ങിയ സ്ഥാപനങ്ങളിലും, സെർവർ റൂമുകളിലും, ബാങ്കുകളുടെ ഡാറ്റാ സെൻറ്ററുകളിലും, ഐറ്റി കമ്പനികളിലുമെല്ലാം വിദഗ്ദ്ധ പരിശീലനം നേടിയ ഒപ്റ്റിക്കൽ ഫൈബർ ടെക്‌നീഷ്യന്മാർക്കും, എൻജിനീയർമാർക്കും ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്.

 ഒപ്റ്റിക്കൽ ഫൈബർ മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. ഇവിടെ പഠിക്കുന്ന സ്‌റ്റുഡ്ഡൻസിന് 100% ജോലി ഉറപ്പ് നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42072/know-the-job-opportunities-in-that-field-k-phone-as-the-second-phase-activities-progress)