---
title: "കേരള വിധവ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു"
english_title: "The  leadership of the Kerala Widow Protection Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42076/the-leadership-of-the-kerala-widow-protection-committee"
published_at: "2022-05-11T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b7cab69a00_Picsart_22-05-11_14-35-41-158.png"
keywords: []
---

# കേരള വിധവ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: കേരള വിധവ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. കൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പരിപാടി കെ വി എസ് എസ് സംസ്ഥാന ചെയർമാൻ വി ഡി ബിന്റോ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ**: കേരള വിധവ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. കൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പരിപാടി കെ വി എസ് എസ് സംസ്ഥാന ചെയർമാൻ വി ഡി ബിന്റോ ഉദ്ഘാടനം ചെയ്തു.

വിധവകളുടെ കടങ്ങൾ എഴുതിത്തള്ളുക, ജപ്തി നടപടികൾ നിർത്തലാക്കുക, വിധവ പെൻഷൻ ഉയർത്തുക, വിധവകളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക, ദേശീയ കുടുംബ ധനസഹായം ഉടൻ വിതരണം ചെയ്യുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരുന്നു സമരം. 

 കെ വി   എസ് എസ് സംസ്ഥാന പ്ര സിഡന്റ് ടി ജെ ലില്ലിക്കുട്ടി അധ്യക്ഷത വഹിച്ചു.കെ വി എസ് എസ് യൂണിറ്റ് പ്രസിഡന്റ് ജാനു എസി, രാജൻ ചെക്കേരി, കെ കെ ഷെരീഫാ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42076/the-leadership-of-the-kerala-widow-protection-committee)