---
title: "അഡ്വ.പി സന്തോഷ് കുമാർ എം പി കൊട്ടിയൂർ ദേവസ്വം ഓഫീസ് സന്ദർശിച്ചു"
english_title: "Advocate P Santosh Kumar MP visited the Kottiyoor Devaswom office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42084/advocate-p-santosh-kumar-mp-visited-the-kottiyoor-devaswom-office"
published_at: "2022-05-11T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b81c23b066_Picsart_22-05-11_14-57-54-219.jpg"
keywords: []
---

# അഡ്വ.പി സന്തോഷ് കുമാർ എം പി കൊട്ടിയൂർ ദേവസ്വം ഓഫീസ് സന്ദർശിച്ചു

> **Lead Summary:**  കൊട്ടിയൂർ: അഡ്വ.പി സന്തോഷ് കുമാർ എം പി കൊട്ടിയൂർ ദേവസ്വം ഓഫീസ് സന്ദർശിച്ചു. വൈശാഖോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായാണ് രാജ്യസഭാംഗമായ പി സന്തോഷ് കുമാർ ദേവസ്വം ഓഫീസിൽ സന്ദർശനം നടത്തിയത്.

## Article Content

 കൊട്ടിയൂർ: അഡ്വ.പി സന്തോഷ് കുമാർ എം പി കൊട്ടിയൂർ ദേവസ്വം ഓഫീസ് സന്ദർശിച്ചു. വൈശാഖോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായാണ് രാജ്യസഭാംഗമായ പി സന്തോഷ് കുമാർ ദേവസ്വം ഓഫീസിൽ സന്ദർശനം നടത്തിയത്.

മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളിയും ദേവസ്വം ഓഫീസിൽ സന്ദർശനത്തിന് എത്തിയിരുന്നു . കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻനായർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, എക്സിക്യുട്ടീവ് ഓഫീസർ കെ ഗോകുൽ , ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുമായി എം പി ഉത്സവ നടത്തിപ്പ് സംബന്ധിച്ച് ചർച്ച നടത്തി.

ട്രസ്റ്റി ബോർഡിന് വേണ്ടി എം പിയെ ഷാൾ അണിയിച്ചു. ബാവലിപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി മതിൽ നിർമ്മിക്കാനാവശ്യമായ ഫണ്ട് വകയിരുത്താനും പദ്ധതി തയ്യാറാക്കാനുമുള്ള അഭ്യർത്ഥന ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ എം പിയെ അറിയിച്ചു. അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് പി .സന്തോഷ് കുമാർ ദേവസ്വം ചെയർമാനെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42084/advocate-p-santosh-kumar-mp-visited-the-kottiyoor-devaswom-office)