---
title: "കൊട്ടിയൂർ ഉത്സവ നഗരി സജീവമാകുന്നു ; ഒരുക്കങ്ങൾ പൂർത്തിയാക്കി ദേവസ്വം, സർക്കാർ വകുപ്പുകളും സജ്ജം"
english_title: "Kottiyoor festival city is active"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42099/kottiyoor-festival-city-is-active"
published_at: "2022-05-11T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b8a59ab988_IMG-20220511-WA0114.jpg"
keywords: []
---

# കൊട്ടിയൂർ ഉത്സവ നഗരി സജീവമാകുന്നു ; ഒരുക്കങ്ങൾ പൂർത്തിയാക്കി ദേവസ്വം, സർക്കാർ വകുപ്പുകളും സജ്ജം

> **Lead Summary:**  കൊട്ടിയൂർ: വൈശാഖോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ഇക്കരെ കൊട്ടിയൂരിലും പുരോഗമിക്കുന്നു. ഉത്സവത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ദേവസ്വം നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

## Article Content

 കൊട്ടിയൂർ: വൈശാഖോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ഇക്കരെ കൊട്ടിയൂരിലും പുരോഗമിക്കുന്നു. ഉത്സവത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ദേവസ്വം നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി,കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻനായർ  തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. ഭക്തർക്കുള്ള വിശ്രമ കേന്ദ്രങ്ങളുടെയും വാഹന പാർക്കിങ്ങിന്റെയും സംവിധാനങ്ങൾ പൂർത്തിയായി.

പോലീസ്,ആരോഗ്യ വകുപ്പ് മറ്റു വിവിധ സർക്കാർ വിഭാഗങ്ങൾ തുടങ്ങിയവർ ഉത്സവ സ്ഥലത്ത് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിക്കഴിഞ്ഞു. ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ ഉത്സവ നഗരിയിൽ ഫോഗിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തി. ഇക്കരെ കൊട്ടിയൂരിൽ താത്കാലിക വ്യാപാര സ്ഥാപനങ്ങളുടെ നിർമ്മാണങ്ങളും പുരോഗമിക്കുകയാണ്.

വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി പേർ ഇക്കരെ കൊട്ടിയൂരിൽ ദർശനത്തിനായി എത്തുന്നുണ്ട്. ഉത്സവത്തിന് തുടക്കം കുറിച്ച് മെയ് 15 ന് ആണ് അക്കരെ കൊട്ടിയൂരിൽ നെയ്യാട്ടം . 16 ന് ഭണ്ഡാരം എഴുന്നള്ളത്ത് ചടങ്ങിന് ശേഷമാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42099/kottiyoor-festival-city-is-active)