---
title: "മദ്യം ഇനി ഓൺലൈനിലും വാങ്ങാം "
english_title: "Liquor can now be purchased online"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4210/liquor-can-now-be-purchased-online"
published_at: "2021-10-08T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616045ace0a09_PicsArt_10-08-06.42.13.jpg"
keywords: []
---

# മദ്യം ഇനി ഓൺലൈനിലും വാങ്ങാം 

> **Lead Summary:** ഇനി ഓൺലൈൻ വഴിയുള്ള വിദേശ മദ്യവിൽപന വ്യാപിപ്പിച്ച് കൺസ്യൂമർഫെഡ്.

## Article Content

ഇനി ഓൺലൈൻ വഴിയുള്ള വിദേശ മദ്യവിൽപന വ്യാപിപ്പിച്ച് കൺസ്യൂമർഫെഡ്.

സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ്

ഔട്ട്ലെറ്റുകളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിച്ചു. Fl.consumerfed.in എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.

ആദ്യ ഇടപാടിന് രജിസ്ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻ വഴി പണം അടയ്ക്കണം. നടപടികൾ പൂർത്തിയാകുമ്ബോൾ ലഭിക്കുന്ന ഒടിപിയുമായി അതത് കൺസ്യൂമർഫെഡ് ഔലെറ്റുകളിലെത്തി മദ്യം വാങ്ങാം. ഓൺലൈൻ ബുക്ക് ചെയ്തവർക്കായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഒടിപി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മദ്യം വാങ്ങണം. മദ്യം വാങ്ങാൻ ഇനി നിൽക്കേണ്ട ആവശ്യമില്ലെന്ന് കൺസ്യൂമർഫെഡ്  എംഡി ഡോ. എസ്

കെ സനൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4210/liquor-can-now-be-purchased-online)