---
title: "പാനൂർ നഗരസഭയിൽ തെളിനീരൊഴുകും നവ കേരളം പദ്ധതിക്ക് തുടക്കമായി"
english_title: "Freshwater Nava Kerala project started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42119/freshwater-nava-kerala-project-started"
published_at: "2022-05-11T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ba088eaa0d_Picsart_22-05-11_17-09-27-819.jpg"
keywords: []
---

# പാനൂർ നഗരസഭയിൽ തെളിനീരൊഴുകും നവ കേരളം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** പാനൂർ : സംസ്ഥാന സർക്കാരിൻ്റെ പദ്ധതികളായ തെളിനീരൊഴുകും നവ കേരളം, കൃഷിയിലേക്ക് തുടങ്ങിയ പദ്ധതികൾക്ക് പാനൂർ നഗരസഭയിലെ മുപ്പത്തിയാറാം വാർഡിൽ തുടക്കമായി.പാനൂർ നഗരസഭാ ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.പി.ഹാഷിം അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ : സംസ്ഥാന സർക്കാരിൻ്റെ പദ്ധതികളായ തെളിനീരൊഴുകും നവ കേരളം, കൃഷിയിലേക്ക് തുടങ്ങിയ പദ്ധതികൾക്ക് പാനൂർ നഗരസഭയിലെ മുപ്പത്തിയാറാം വാർഡിൽ തുടക്കമായി.പാനൂർ നഗരസഭാ ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.പി.ഹാഷിം അധ്യക്ഷത വഹിച്ചു.

വലിയാണ്ടി പീടിക മദ്രസ ഹാളിൽ വച്ച് നടത്തിയ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പക്ടർ മജീദ് പദ്ധതി വിശദീകരിച്ചു. ബിജോയ് മാസ്റ്റർ തെളിനീരൊഴുകും നവ കേരളം - പദ്ധതി ആവശ്യകത വിശദീകരണം നടത്തി.കൃഷി അസിസ്റ്റൻറ് പ്രയാഗ് വിത്ത് വിതരണം നിർവ്വഹിച്ചു.പ്രഭ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42119/freshwater-nava-kerala-project-started)