---
title: "കെ.വി. തോമസ് കോൺഗ്രസിലില്ല -കെ സുധാകരൻ"
english_title: "KV Thomas is not in Congress -K. Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42130/kv-thomas-is-not-in-congress-k-sudhakaran"
published_at: "2022-05-11T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ba749cc863_Screenshot_20220511_173347.jpg"
keywords: []
---

# കെ.വി. തോമസ് കോൺഗ്രസിലില്ല -കെ സുധാകരൻ

> **Lead Summary:**  കണ്ണൂർ: തൃക്കാക്കരയിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ കെ.വി. തോമസ് പാർട്ടിയിലും കോൺഗ്രസ് മനസ്സിലുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.

## Article Content

 കണ്ണൂർ: തൃക്കാക്കരയിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ കെ.വി. തോമസ് പാർട്ടിയിലും കോൺഗ്രസ് മനസ്സിലുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.

കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസിനെ എ.ഐ.സി.സി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പുറത്താക്കൽ നടപടിയടക്കം പരിഗണനയിലാണ്.

ആർക്കൊപ്പം പ്രചാരണത്തിനിറങ്ങണമെന്നത് അദ്ദേഹത്തിന്‍റെ ഇഷ്ടമാണ്. കോൺഗ്രസ് മനസ്സിൽ തോമസ് ഇല്ലാത്തതിനാൽ പുറത്താക്കലിന് ഇപ്പോൾ പ്രാധാന്യമില്ല.

ഇടതിനായി പ്രചാരണത്തിനിറങ്ങിയാൽ അത് എ.ഐ.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തും.തൃക്കാക്കരയിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും കെ. സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42130/kv-thomas-is-not-in-congress-k-sudhakaran)