---
title: "ഈ അധ്യയനവർഷം മലയാളം അക്ഷരമാല ഉൾപ്പെടുത്തുക 1,2 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മാത്രം"
english_title: "Include Malayalam alphabet in textbooks for classes 1,2 this academic year only"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42217/include-malayalam-alphabet-in-textbooks-for-classes-12-this-academic-year-only"
published_at: "2022-05-12T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c68210fe1a_images (7).jpeg"
keywords: []
---

# ഈ അധ്യയനവർഷം മലയാളം അക്ഷരമാല ഉൾപ്പെടുത്തുക 1,2 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മാത്രം

> **Lead Summary:** **തിരുവനന്തപുരം** : ഈ അധ്യയനവർഷം മലയാളം അക്ഷരമാല ഉൾപ്പെടുത്തുക 1,2 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മാത്രം. ഈ ക്ലാസുകാരുടെ രണ്ടാം ടേം പാഠ പുസ്തകത്തിലാകും അക്ഷരമാല ഉൾപ്പെ ടുത്തുകയെന്നു മന്ത്രി വി.ശിവൻകുട്ടി വ്യ ക്തമാക്കി.

## Article Content

**തിരുവനന്തപുരം** : ഈ അധ്യയനവർഷം മലയാളം അക്ഷരമാല ഉൾപ്പെടുത്തുക 1,2 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മാത്രം. ഈ ക്ലാസുകാരുടെ രണ്ടാം ടേം പാഠ പുസ്തകത്തിലാകും അക്ഷരമാല ഉൾപ്പെ ടുത്തുകയെന്നു മന്ത്രി വി.ശിവൻകുട്ടി വ്യ ക്തമാക്കി.

ആദ്യ ടേം പാഠപുസ്തകങ്ങൾ അച്ചടിച്ചു കഴിഞ്ഞു. ആ സാഹചര്യത്തിൽ, പുസ്തക ത്തിൽ ഒട്ടിച്ചുവയ്ക്കാവുന്ന വിധം അക്ഷര മാല മാത്രം അച്ചടിച്ച് അധ്യയന വർഷത്തിന്റെ തുടക്കത്തിൽത്തന്നെ നൽകുന്നതു സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ, അതു മാത്രമായി തയാറാക്കി വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാണ് രണ്ടാം ടേം പാഠപുസ്തകത്തിൽത്തന്നെ അക്ഷരമാല ഉൾപ്പെടുത്തുന്നത്.

2013ൽ ആണ് പാഠപുസ്തകങ്ങളിൽ നിന്ന് അക്ഷരമാല പുറത്തായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42217/include-malayalam-alphabet-in-textbooks-for-classes-12-this-academic-year-only)