---
title: "കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസില്‍ പാക്ക് പോസ്റ്റ് സൗകര്യം"
english_title: "Pack post facility at Kannur Head Post Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42224/pack-post-facility-at-kannur-head-post-office"
published_at: "2022-05-12T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c723236adc_images (13).jpeg"
keywords: []
---

# കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസില്‍ പാക്ക് പോസ്റ്റ് സൗകര്യം

> **Lead Summary:** **കണ്ണൂർ : **കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസില്‍ പുതുതായി ആരംഭിക്കുന്ന പാക്ക് പോസ്റ്റ് സര്‍വീസിന്റെ ഉദ്ഘാടനം മെയ് 12ന് (വ്യാഴം) മേയര്‍ ടി ഒ മോഹനന്‍ നിര്‍വഹിക്കും. ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി നിര്‍മലാദേവി സന്നിഹിതയാകും. ഇന്ത്യക്കകത്തും പുറത്തും പാര്‍സലുകള്‍ അയക്കാനുള്ള പ്രത്യേക സൗകര്യമാണ് ഇതുവഴി ലഭ്യമാകുന്നത്. ഇതിനായി വിവിധ സൈസുകളിലുള്ള കാര്‍ട്ടനുകള്‍ ലഭ്യമാക്കും. ഉപഭോക്താക്കള്‍ അയക്കേണ്ട സാധനങ്ങളുമായി പോസ്റ്റോഫീസില്‍ എത്തിയാല്‍ അനുയോജ്യമായ കാര്‍ട്ടനുകള്‍ തെരഞ്ഞെടുത്ത് പാക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തപാല്‍ ചാര്‍ജ്ജിനു പുറമെ കാര്‍ട്ടനുകളുടെ വില അടക്കമുള്ള മിതമായ സര്‍വീസ് ചാര്‍ജ്ജും ഈടാക്കുന്നതാണ്.

## Article Content

**കണ്ണൂർ : **കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസില്‍ പുതുതായി ആരംഭിക്കുന്ന പാക്ക് പോസ്റ്റ് സര്‍വീസിന്റെ ഉദ്ഘാടനം മെയ് 12ന് (വ്യാഴം) മേയര്‍ ടി ഒ മോഹനന്‍ നിര്‍വഹിക്കും. ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി നിര്‍മലാദേവി സന്നിഹിതയാകും. ഇന്ത്യക്കകത്തും പുറത്തും പാര്‍സലുകള്‍ അയക്കാനുള്ള പ്രത്യേക സൗകര്യമാണ് ഇതുവഴി ലഭ്യമാകുന്നത്. ഇതിനായി വിവിധ സൈസുകളിലുള്ള കാര്‍ട്ടനുകള്‍ ലഭ്യമാക്കും. ഉപഭോക്താക്കള്‍ അയക്കേണ്ട സാധനങ്ങളുമായി പോസ്റ്റോഫീസില്‍ എത്തിയാല്‍ അനുയോജ്യമായ കാര്‍ട്ടനുകള്‍ തെരഞ്ഞെടുത്ത് പാക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തപാല്‍ ചാര്‍ജ്ജിനു പുറമെ കാര്‍ട്ടനുകളുടെ വില അടക്കമുള്ള മിതമായ സര്‍വീസ് ചാര്‍ജ്ജും ഈടാക്കുന്നതാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇതിനകം ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആദ്യത്തെ ഇത്തരം കേന്ദ്രമാണ് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസില്‍ നിലവില്‍ വരുന്നത്. തളിപ്പറമ്പ, പയ്യന്നൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42224/pack-post-facility-at-kannur-head-post-office)