---
title: "കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതിനുള്ള അധികാരം; വനം വകുപ്പിന്റെ ശുപാർശ തയ്യാർ"
english_title: "Power to grant permission to kill wild boar destroying crops; The recommendation of the Forest Department is ready"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42228/power-to-grant-permission-to-kill-wild-boar-destroying-crops-the-recommendation-of-the-forest-department-is-ready"
published_at: "2022-05-12T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c7811259ef_images (14).jpeg"
keywords: []
---

# കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതിനുള്ള അധികാരം; വനം വകുപ്പിന്റെ ശുപാർശ തയ്യാർ

> **Lead Summary:** > **കോഴിക്കോട്: ** കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകുന്ന വനം വകുപ്പിന്റെ ശുപാർശ തയാർ. നിലവിൽ വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം ജനപ്രതിനിധികൾക്കു കൈമാറി, നടപടികൾ സ്വീകരിക്കാനുള്ള ശുപാർശ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അനുമതിയോടെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. മന്ത്രിസഭ തീരുമാനിക്കുന്ന മുറയ്ക്കാകും പ്രഖ്യാപനം. കാട്ടുപന്നികളെ "ശല്യക്കാരായി" പ്രഖ്യാപിച്ച് കൊന്നൊടുക്കാൻ കേന്ദ്രം അനുമതി നൽകാത്തതിനെ തുടർന്നാണ് സംസ്ഥാനം ബദൽ സാധ്യതകൾ തേടുന്നത്. 

## Article Content

> **കോഴിക്കോട്: ** കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകുന്ന വനം വകുപ്പിന്റെ ശുപാർശ തയാർ. നിലവിൽ വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം ജനപ്രതിനിധികൾക്കു കൈമാറി, നടപടികൾ സ്വീകരിക്കാനുള്ള ശുപാർശ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അനുമതിയോടെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. മന്ത്രിസഭ തീരുമാനിക്കുന്ന മുറയ്ക്കാകും പ്രഖ്യാപനം. കാട്ടുപന്നികളെ "ശല്യക്കാരായി" പ്രഖ്യാപിച്ച് കൊന്നൊടുക്കാൻ കേന്ദ്രം അനുമതി നൽകാത്തതിനെ തുടർന്നാണ് സംസ്ഥാനം ബദൽ സാധ്യതകൾ തേടുന്നത്. 

വനാതിർത്തി പങ്കിടുന്ന പഞ്ചായത്ത് വാർഡുകളിൽ ഒഴികെ പന്നിയെ വേട്ടയാടാനുള്ള അനുമതി നൽകാൻ പ്രസിഡന്റിനും സെക്രട്ടറിക്കും അധികാരം നൽകുന്ന വിധത്തിലാണ് നടപടി. പഞ്ചായത്ത് പ്രസിഡന്റിന് 'ഓണററി വൈൽഡ് ലൈഫ് വാർ ഡൻ' പദവിയും സെക്രട്ടറിക്ക് 'ഓതറൈസിങ് ഓഫിസർ പദവിയും നൽകാനാണ് ശുപാർശ. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഇവർക്കും കിട്ടും. കേന്ദ്രം നിരോധിച്ചിരിക്കുന്ന നാലു മാർഗങ്ങൾ - വിഷം നൽകിയും വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും സ്ഫോടനം നടത്തിയും - പന്നിയെ കൊല്ലാൻ അനുവദിക്കില്ല. മറ്റു രീതികൾ ഉപയോഗിച്ച് പന്നിയെ പിടിക്കാം. മാംസം ഭക്ഷണത്തിന് ഉപയോഗിക്കാൻ നിരോധനമുണ്ടാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42228/power-to-grant-permission-to-kill-wild-boar-destroying-crops-the-recommendation-of-the-forest-department-is-ready)