---
title: "ശ്രീനിവാസൻ വധം: അറസ്റ്റിലായ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ വാങ്ങും"
english_title: "Srinivasan death: arrested fir force officer bring as custody "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42253/srinivasan-death-arrested-fir-force-officer-bring-as-custody"
published_at: "2022-05-12T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c9d7bbb9e3_Screenshot_2022-05-12-11-01-44-47.jpg"
keywords: []
---

# ശ്രീനിവാസൻ വധം: അറസ്റ്റിലായ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ വാങ്ങും

> **Lead Summary:** പാലക്കാട്‌: പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദിനെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ നവംബറിൽ എസ് ഡി പി ഐക്കാർ വെട്ടിക്കൊന്ന സഞ്ജിത്ത് വധക്കേസിലും ജിഷാദിന് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. തുടർന്ന് സഞ്ജിത്ത് വധക്കേസിലെ അറസ്റ്റ് രേഖപ്പെടുത്തും.

## Article Content

പാലക്കാട്‌: പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദിനെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ നവംബറിൽ എസ് ഡി പി ഐക്കാർ വെട്ടിക്കൊന്ന സഞ്ജിത്ത് വധക്കേസിലും ജിഷാദിന് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. തുടർന്ന് സഞ്ജിത്ത് വധക്കേസിലെ അറസ്റ്റ് രേഖപ്പെടുത്തും.

ശ്രീനിവാസൻ, സഞ്ജിത്ത് വധക്കേസുകളിൽ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ച് കൊലയാളികൾക്ക് കൈമാറുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തത് ജിഷാദാണ്. കോങ്ങാട് ഫയർ ഫോഴ്‌സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ഇയാൾ. 2017ലാണ് ജിഷാദ് ഫയർ ഫോഴ്‌സിൽ ജോലിക്ക് കയറുന്നത്. 14 വർഷമായി ഇയാൾ പോപുലർ ഫ്രണ്ട് പ്രവർത്തകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42253/srinivasan-death-arrested-fir-force-officer-bring-as-custody)