---
title: "റിഫയുടെ ദുരൂഹമരണം; ചോദ്യം ചെയ്യലിന് ഹാജരാകാതെ ഭർത്താവ് മെഹ്നാസ്"
english_title: "Rifa's mysterious death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42255/rifas-mysterious-death"
published_at: "2022-05-12T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c9ec8f044c_Screenshot_20220512_110830.jpg"
keywords: []
---

# റിഫയുടെ ദുരൂഹമരണം; ചോദ്യം ചെയ്യലിന് ഹാജരാകാതെ ഭർത്താവ് മെഹ്നാസ്

> **Lead Summary:** കാസർകോട്: വ്‌ളോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണവുമായി സഹകരിക്കാതെ ഭർത്താവ് മെഹ്നാസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും ഇയാൾ ഹാജരായില്ല.

## Article Content

കാസർകോട്: വ്‌ളോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണവുമായി സഹകരിക്കാതെ ഭർത്താവ് മെഹ്നാസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും ഇയാൾ ഹാജരായില്ല.

തുടർന്ന് അടിയന്തരമായി ഹാജരാകാൻ നിർദേശിച്ച് മെഹ്നാസിന് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. മൊഴിയെടുക്കാനായി മെഹ്നാസിനെ തേടി കാസർകോട് നീലേശ്വരം അന്വേഷണ സംഘം എത്തിയെങ്കിലും ഇയാൾ സ്ഥലത്തില്ലായിരുന്നു.

മെഹ്നാസ് യാത്രയിലാണ് എന്നാണ് ബന്ധുക്കൾ നൽകിയ വിവരം. മെഹ്നാസ് ഹാജരാകാൻ വൈകിയാൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. മാർച്ച് ഒന്നിന് രാത്രിയാണ് ദുബൈയിലെ ഫ്‌ളാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇത് വീഡിയോ ആയി മെഹ്നാസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സുഹൃത്തുക്കൾക്കൊപ്പമാണ് മെഹ്നാസും റിഫയും ദുബൈയിൽ താമസിച്ചിരുന്നത്      

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42255/rifas-mysterious-death)