---
title: "ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി"
english_title: "The plane caught fire during takeoff"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42264/the-plane-caught-fire-during-takeoff"
published_at: "2022-05-12T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ca83448cce_Screenshot_20220512_115017.jpg"
keywords: []
---

# ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി

> **Lead Summary:** ചൈനീസ് നഗരമായ ചോങ്‌ഖോങ്ങിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. ടിബറ്റൻ എയർലൈൻസിനാണ് തീപിടിച്ചത്. വിമാനത്തിൽ 113 യാത്രക്കാരും 9 ജീവനക്കാരുമാണുണ്ടായിരുന്നത്.

## Article Content

ചൈനീസ് നഗരമായ ചോങ്‌ഖോങ്ങിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. ടിബറ്റൻ എയർലൈൻസിനാണ് തീപിടിച്ചത്. വിമാനത്തിൽ 113 യാത്രക്കാരും 9 ജീവനക്കാരുമാണുണ്ടായിരുന്നത്.

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അസ്വാഭാവികത ശ്രദ്ധയിൽപ്പെടുകയും ഇതോടെ ടേക്ക് ഓഫ് റദ്ദാക്കുകയുമായിരുന്നുവെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.പെട്ടെന്ന് തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിമാനത്തിന് തീപിടിക്കുന്നതിന്റെയും യാത്രക്കാർ ഇറങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനം പൂർണമായും കത്തിനശിച്ചു. യാത്രക്കാരിൽ ചിലർക്ക് പരുക്കേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42264/the-plane-caught-fire-during-takeoff)