---
title: "ഇടുക്കിയിൽ വ്യാജ നമ്പറില്‍ ഓടിയിരുന്ന വാഹനം പിടിയില്‍"
english_title: "Vehicle with fake number seized in Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42278/vehicle-with-fake-number-seized-in-idukki"
published_at: "2022-05-12T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cb0c85587f_Screenshot_20220512-122418.png"
keywords: []
---

# ഇടുക്കിയിൽ വ്യാജ നമ്പറില്‍ ഓടിയിരുന്ന വാഹനം പിടിയില്‍

> **Lead Summary:**  **ഇടുക്കി**: നെടുങ്കണ്ടത്ത് വ്യാജ നമ്പറില്‍ ഓടിയിരുന്ന വാഹനം പിടിയില്‍. ലഹരി ഉത്പന്നങ്ങള്‍ കടത്തുന്നതിനായാണ് വ്യാജ നമ്പര്‍ പതിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നാണ് സൂചന. സംഭവത്തിൽ ഓരാള്‍ അറസ്റ്റില്‍.

## Article Content

 **ഇടുക്കി**: നെടുങ്കണ്ടത്ത് വ്യാജ നമ്പറില്‍ ഓടിയിരുന്ന വാഹനം പിടിയില്‍. ലഹരി ഉത്പന്നങ്ങള്‍ കടത്തുന്നതിനായാണ് വ്യാജ നമ്പര്‍ പതിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നാണ് സൂചന. സംഭവത്തിൽ ഓരാള്‍ അറസ്റ്റില്‍.

കെഎൽ 8- എച്ച് 44 എന്ന വ്യാജ നമ്പറില്‍ ഓടിയിരുന്ന ഹോണ്ടാ ഡിയോ സ്‌കൂട്ടറാണ് നെടുങ്കണ്ടം പൊലിസ് പിടികൂടിയത്. കെഎല്‍ 38 എച്ച് 3441 എന്നതാണ് വാഹനത്തിന്റെ യഥാര്‍ത്ഥ നമ്പര്‍.

സംഭവുമായി ബന്ധപ്പെട്ട് പുഷ്പകണ്ടം സ്വദേശിയായ തെള്ളിയില്‍ അല്‍ത്താഫ് അറസ്റ്റിലായി. പ്രതിയുടെ അമ്മയുടെ പേരിലുള്ള വാഹനമാണിത്. മാസങ്ങളായി വ്യാജ നമ്പര്‍ പതിപ്പിച്ചാണ് ഈ വാഹനം ഓടിയിരുന്നത്. ലഹരി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായാണ് നമ്പര്‍ മാറ്റിയതെന്നാണ് സൂചന.

പൊലിസോ, എക്സൈസോ പരിശോധന നടത്തുന്ന സമയങ്ങളില്‍ അമിത വേഗതയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് പതിവാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. കൂടുതല്‍ വാഹനങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42278/vehicle-with-fake-number-seized-in-idukki)