---
title: "എരഞ്ഞോളി മൂസ ഫൗണ്ടേഷൻ്റെ പ്രഥമ പുരസ്കാരത്തിന് പ്രശസ്ത സിനിമ പിന്നണി ഗായകൻ കെ.ജി.മാർക്കോസ് അർഹനായി"
english_title: "Of the Eranjoli Moosa Foundation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42294/of-the-eranjoli-moosa-foundation"
published_at: "2022-05-12T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cbc412fc42_Picsart_22-05-12_13-20-01-499.jpg"
keywords: []
---

# എരഞ്ഞോളി മൂസ ഫൗണ്ടേഷൻ്റെ പ്രഥമ പുരസ്കാരത്തിന് പ്രശസ്ത സിനിമ പിന്നണി ഗായകൻ കെ.ജി.മാർക്കോസ് അർഹനായി

> **Lead Summary:** എരഞ്ഞോളി: മൂസ ഫൗണ്ടേഷൻ്റെ പ്രഥമ എരഞ്ഞോളി മൂസ പുരസ്കാരത്തിന് പ്രശസ്ത സിനിമ പിന്നണി ഗായകൻ കെ.ജി.മാർക്കോസ് അർഹനായതായി ജൂറി അംഗം ഫൈസൽ എളേറ്റിൽ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

എരഞ്ഞോളി: മൂസ ഫൗണ്ടേഷൻ്റെ പ്രഥമ എരഞ്ഞോളി മൂസ പുരസ്കാരത്തിന് പ്രശസ്ത സിനിമ പിന്നണി ഗായകൻ കെ.ജി.മാർക്കോസ് അർഹനായതായി ജൂറി അംഗം ഫൈസൽ എളേറ്റിൽ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

25000 രൂപയും മെമൊൻ്റയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം മെയ് 25ന് വൈകീട്ട് അഞ്ചിന് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൂസ എരഞ്ഞോളി അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് പുരസ്കാര വിതരണം നടത്തും.

പ്രമുഖ മാപ്പിളപ്പാട്ട് ഗായകരെ അണിനിരത്തി ഗാനമേളയും അന്ന് നടക്കും സിനിമ - ലളിത - ഭക്തി ഗാന രംഗത്തും മപ്പിള പാട്ട് രംഗത്തും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് കെ.ജി. മാർക്കോസിനെ അവാർഡിന് തിരഞ്ഞെടുത്തത്.

കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖരായ വി.ടി മുരളി, ആലങ്കോട് ലീലകൃഷ്ണൻ, കണ്ണൂർ ഷരീഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.

വാർത്താ സമ്മേളനത്തിൽ കെ കെ അബ്ദുൽ സലാം, നവാസ് കച്ചേരി, കെ.പി.യു അലി, കണ്ണൂർ മമ്മാലി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42294/of-the-eranjoli-moosa-foundation)