---
title: "പടന്ന പാലത്ത് മാലിന്യനീക്കം ആരംഭിച്ചു"
english_title: "Waste disposal started at Patna bridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42336/waste-disposal-started-at-patna-bridge"
published_at: "2022-05-12T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cdcc198afd_Screenshot_20220512_152907.jpg"
keywords: []
---

# പടന്ന പാലത്ത് മാലിന്യനീക്കം ആരംഭിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ പടന്ന പാലത്ത് അടിഞ്ഞുകൂടിയ മാലിന്യം കോർപ്പറേഷന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പടന്ന പാലത്ത് മാലിന്യം അടിഞ്ഞുകൂടുന്നത് മൂലം നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനാൽ മഴക്കാലത്ത് സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന് കാരണമാകുന്നു.

## Article Content

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ പടന്ന പാലത്ത് അടിഞ്ഞുകൂടിയ മാലിന്യം കോർപ്പറേഷന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പടന്ന പാലത്ത് മാലിന്യം അടിഞ്ഞുകൂടുന്നത് മൂലം നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനാൽ മഴക്കാലത്ത് സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന് കാരണമാകുന്നു.

ഇതിന് പരിഹാരം കാണുന്നതിനാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്. മാലിന്യം നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ്, കൗൺസിലർമാരായ കെ പി റാഷിദ്, കെ പി അനിത, ചിത്തിര ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42336/waste-disposal-started-at-patna-bridge)