---
title: "അസത്യങ്ങളുടെയും അധർമത്തിൻ്റെയും അതിവേഗ പാതയാണ് സിൽവർ ലൈൻ: പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ"
english_title: "Environmental activist CR Neelakanthan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42339/environmental-activist-cr-neelakanthan"
published_at: "2022-05-12T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ce3684c208_Picsart_22-05-12_16-06-54-208.jpg"
keywords: []
---

# അസത്യങ്ങളുടെയും അധർമത്തിൻ്റെയും അതിവേഗ പാതയാണ് സിൽവർ ലൈൻ: പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ

> **Lead Summary:** പയ്യന്നൂർ: അസത്യങ്ങളുടെയും അധർമത്തിൻ്റെയും അതിവേഗ പാതയാണ് സിൽവർ ലൈനെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ . ഡി പി ആർ മുതൽ കല്ലിടൽ വരെ നുണകളുടെ പരമ്പര കാണാമെന്നും അദ്ദേഹം പയ്യന്നൂരിൽ പറഞ്ഞു.

## Article Content

പയ്യന്നൂർ: അസത്യങ്ങളുടെയും അധർമത്തിൻ്റെയും അതിവേഗ പാതയാണ് സിൽവർ ലൈനെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ . ഡി പി ആർ മുതൽ കല്ലിടൽ വരെ നുണകളുടെ പരമ്പര കാണാമെന്നും അദ്ദേഹം പയ്യന്നൂരിൽ പറഞ്ഞു.

കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നയിക്കുന്ന പ്രചരണ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സി ആർ നീലകണ്ഠൻ .

സിൽവർ ലൈനിൽ സർക്കാരും കെ റെയിൽ അധികൃതരും നിരന്തരം നുണകൾ പറയുകയാണെന്ന് സി ആർ നീലകണ്ഠൻ പറഞ്ഞു. DPR പുറത്തു വിടാനാകാത്ത രേഖയാണെന്നായിരുന്നു ആദ്യത്തെ വാദം.

ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു. ബഫർ സോൺ സംബന്ധിച്ചും പദ്ധതിച്ചിലവ് സംബന്ധിച്ചുമെല്ലാം സമാനമായി നുണകൾ പറഞ്ഞു കൊണ്ടേയിരിക്കുകയാണ് സി ആർ നീലകണ്ഠൻ പറഞ്ഞു. അസത്യങ്ങളുടെയും അധർമത്തിൻ്റെയും അതിവേഗ പാതയാണ് സിൽവർ ലൈനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നയിക്കുന്ന പ്രചരണ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സി ആർ നീലകണ്ഠൻ . വി.സി.നാരായണൻ അധ്യക്ഷത വഹിച്ചു.

എ ഐ സി സി വക്താവ് ക്ഷമ മുഹമ്മദ്, സജി ജോസഫ് എം എൽ എ , കെ വി ഫിലോമിന ടീച്ചർ, അഡ്വ.സോണി സെബാസ്റ്റ്യൻ, സതീശൻ പാച്ചേനി തുടങ്ങിയവർ സംസാരിച്ചു. ജാഥയുടെ ആദ്യ ദിനത്തിലെ പര്യടനം കണ്ണൂരിൽ സമാപിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42339/environmental-activist-cr-neelakanthan)