---
title: "പാസ്പോര്‍ട്ട് പുതുക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കരുത്; പ്രവാസികളോട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്"
english_title: "New Passport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4235/new-passport"
published_at: "2021-10-08T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61607062bb1f9_PicsArt_10-08-09.52.54.jpg"
keywords: []
---

# പാസ്പോര്‍ട്ട് പുതുക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കരുത്; പ്രവാസികളോട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

> **Lead Summary:** പാസ്പോര്‍ട്ട് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുൻപ് പുതുക്കാവുന്നതാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. പലരും പാസ്പോര്‍ട്ട് പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ കാത്തിരിക്കുകയാണെന്നും അത് ഒഴിവാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

## Article Content

പാസ്പോര്‍ട്ട് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുൻപ് പുതുക്കാവുന്നതാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. പലരും പാസ്പോര്‍ട്ട് പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ കാത്തിരിക്കുകയാണെന്നും അത് ഒഴിവാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പുതുക്കുന്നതാണ് നല്ലതെന്ന് പാസ്പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. പൊലീസ് വെരിഫിക്കേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് അപേക്ഷ നല്‍കി രണ്ട് ദിവസം കൊണ്ട് പാസ്പോര്‍ട്ട് പുതുക്കി കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2020 സെപ്തംബര്‍ മുതല്‍ യുഎഇ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷന്‍ പ്രക്രിയ പുനഃസ്ഥാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4235/new-passport)