---
title: "ലോക നഴ്സസ് ദിനാചരണം ജിംകെയർ ഹോസ്പിറ്റലിൽ വൈവിധ്യ മാർന്ന പരിപാടികളോടുകൂടി ആചരിച്ചു "
english_title: "World Nurses' Day at Gymcare Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42355/world-nurses-day-at-gymcare-hospital"
published_at: "2022-05-12T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ced89322df_Picsart_22-05-12_16-49-39-171.jpg"
keywords: []
---

# ലോക നഴ്സസ് ദിനാചരണം ജിംകെയർ ഹോസ്പിറ്റലിൽ വൈവിധ്യ മാർന്ന പരിപാടികളോടുകൂടി ആചരിച്ചു 

> **Lead Summary:**  ലോക നഴ്സസ് ദിനാചരണം ജിംകെയർ ഹോസ്പിറ്റലിൽ വൈവിധ്യ മാർന്ന പരിപാടികളോടുകൂടി സമുചിതമായി ആചരിച്ചു. പ്രസ്തുത പരിപാടി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേസി തോമസ് ഉദ്ഘാടനം ചെയ്തു.ജിം കെയർ ആശുപത്രി ചീഫ് ഓഫ് ഓപ്പറേഷൻസ് ഡോക്ടർ മുഹമ്മദ്‌ രജീസ് മുഖ്യപ്രഭാഷണം നടത്തി.

## Article Content

 ലോക നഴ്സസ് ദിനാചരണം ജിംകെയർ ഹോസ്പിറ്റലിൽ വൈവിധ്യ മാർന്ന പരിപാടികളോടുകൂടി സമുചിതമായി ആചരിച്ചു. പ്രസ്തുത പരിപാടി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേസി തോമസ് ഉദ്ഘാടനം ചെയ്തു.ജിം കെയർ ആശുപത്രി ചീഫ് ഓഫ് ഓപ്പറേഷൻസ് ഡോക്ടർ മുഹമ്മദ്‌ രജീസ് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിന് ആശംസകൾ അർപ്പിച്ചു സജി എസ് മാത്യു(ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബേബി മെമ്മോറിയൽ ആശുപത്രി കോഴിക്കോട് ), ഡോക്ടർ അംജദ് പി എ പി (മെഡിക്കൽ ഡയറക്ടർ, ജിം കെയർ ആശുപത്രി) ബി ആർ പി ഉണ്ണിത്താൻ (ജനറൽ മാനേജർ, ജിം കെയർ ആശുപത്രി).ഡോക്ടർ. എം. കെ. സന്തോഷ്‌ (സീനിയർ കൺസൾട്ടണ്ട്, പീഡിയാട്രിക്സ്, ജിം കെയർ ആശുപത്രി)ഡോക്ടർ മിഥുൻ രമേഷ് (കൺസൾട്ടണ്ട്, നേഫ്റോളജി, ജിം കെയർ ആശുപത്രി)ഡോക്ടർ അനീഷ് അശോക് (കൺസൾട്ടണ്ട്, ഇന്റെർണൽ മെഡിസിൻ, ജിം കെയർ ആശുപത്രി)ഡോക്ടർ ലുബ്‌ന മുനീർ (കൺസൾട്ടണ്ട്, മൈക്രോബയോളജി, ജിം കെയർ ആശുപത്രി)എന്നിവർ സംസാരിച്ചു.

നഴ്സിംഗ് ഇൻചാർജ് ശ്രീമതി ഷൈജ സ്വാഗതവും, ജിം കെയർ ആശുപത്രി പബ്ലിക് റിലേഷൻ ഓഫീസർ ആൻഡ് മാർക്കറ്റിംഗ് ഹെഡ് മധുസൂദനൻ. കെ. വി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ജിം കെയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അനുഷ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഴ്സ്മാർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42355/world-nurses-day-at-gymcare-hospital)