---
title: "വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു"
english_title: "Guest Lecturer Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42370/guest-lecturer-vacancy"
published_at: "2022-05-12T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cfbca156fa_images (15).jpeg"
keywords: []
---

# വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു

> **Lead Summary:** **കാസർഗോഡ് : **കാസർകോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഈ അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്‌ട്രേഷന്‍ നമ്പറും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

## Article Content

**കാസർഗോഡ് : **കാസർകോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഈ അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്‌ട്രേഷന്‍ നമ്പറും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഇക്കണോമിക്‌സ്, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക് മെയ് 18 ന് രാവിലെ 10 മണിക്കും, മലയാളത്തിന് ഉച്ചയ്ക്ക് രണ്ട് മണിക്കും, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങള്‍ക്ക് മെയ് 19 ന് രാവിലെ 11 മണിക്കും, കോമേഴ്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് മെയ് 23 ന് രാവിലെ 10 മണിക്കും, ഇംഗ്ലിഷ്, ഹിസ്റ്ററി എന്നീ വിഷയങ്ങള്‍ക്ക് മെയ് 24 ന് രാവിലെ 10 മണിക്കും, ജേര്‍ണലിസത്തിന് ഉച്ചയ്ക്ക് 12 മണിക്കും അഭിമുഖം നടക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 04672235955, 8281336261.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42370/guest-lecturer-vacancy)