---
title: "തലശ്ശേരി അ​തി​രൂ​പ​ത​യി​ലെ പു​തി​യ മൂ​ന്ന് വി​കാ​രി​ജ​ന​റാ​ള്‍​മാ​ര്‍ നാ​ളെ ചു​മ​ത​ല​യേ​ല്‍​ക്കും"
english_title: "Three new Vice-Chancellors of Thalassery Archdiocese appointed tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42451/three-new-vice-chancellors-of-thalassery-archdiocese-appointed-tomorrow"
published_at: "2022-05-13T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627dc3832d1f5_InShot_20220513_080325818.jpg"
keywords: []
---

# തലശ്ശേരി അ​തി​രൂ​പ​ത​യി​ലെ പു​തി​യ മൂ​ന്ന് വി​കാ​രി​ജ​ന​റാ​ള്‍​മാ​ര്‍ നാ​ളെ ചു​മ​ത​ല​യേ​ല്‍​ക്കും

> **Lead Summary:** **തലശ്ശേരി: **​ തലശ്ശേരി അ​തി​രൂ​പ​ത​യി​ലെ പു​തി​യ മൂ​ന്ന് വി​കാ​രി​ജ​ന​റാ​ള്‍​മാ​ര്‍ നാ​ളെ ചു​മ​ത​ല​യേ​ല്‍​ക്കും.

## Article Content

**തലശ്ശേരി: **​ തലശ്ശേരി അ​തി​രൂ​പ​ത​യി​ലെ പു​തി​യ മൂ​ന്ന് വി​കാ​രി​ജ​ന​റാ​ള്‍​മാ​ര്‍ നാ​ളെ ചു​മ​ത​ല​യേ​ല്‍​ക്കും.

പ്രോ​ട്ടോ സി​ന്‍​ചെ​ല്ലു​സ് (പ്ര​ധാ​ന വി​കാ​രി ജ​ന​റാ​ള്‍) ആ​യി നി​ല​വി​ലെ എ​ടൂ​ര്‍ ഫൊ​റോ​ന വി​കാ​രി​യാ​യ ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍, സി​ന്‍​ചെ​ല്ലു​സ് മാ​രാ​യി പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ല​ക്കു​ഴി, കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ എ​ന്നി​വ​രെ​യാ​ണ് ആ​ര്‍​ച്ച്‌ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി നി​യ​മി​ച്ച​ത്.

അ​തി​രൂ​പ​ത ചാ​ന്‍​സ​ല​റും പി​ആ​ര്‍​ഒ​യു​മാ​യി ഫാ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ല്‍, അ​തി​രൂ​പ​ത ഫി​നാ​ന്‍​സ് ഓ​ഫീ​സ​റാ​യി ഫാ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​രും നാ​ളെ ചു​മ​ത​ല​യേ​ല്‍​ക്കും.

പ്രോ​ട്ടോ സി​ന്‍​ചെ​ല്ലു​സാ​യി നി​യ​മി​ത​നാ​യ ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍ 1960 മാ​ര്‍​ച്ച്‌ 14 ന് ​ചെ​മ്ബേ​രി മു​തു​കു​ന്നേ​ല്‍ ജോ​സ​ഫ്-​മ​റി​യം ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ചു. 1986 ഡി​സം​ബ​ര്‍ 31ന് ​വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി. ക​ണി​ച്ചാ​ര്‍, മ​ണി​പ്പാ​റ, ആ​ല​ക്കോ​ട്, എ​ടൂ​ര്‍ എ​ന്നീ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി​യാ​യും ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് മൈ​ന​ര്‍ സെ​മി​നാ​രി അ​ധ്യാ​പ​ക​ന്‍, അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി മാ​നേ​ജ​ര്‍, അ​തി​രൂ​പ​ത ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ എ​ന്നീ നി​ല​ക​ളി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യ​വു​മാ​യാ​ണ് ഫാ.​ആ​ന്‍റ​ണി പ്ര​ധാ​ന വി​കാ​രി ജ​ന​റാ​ളാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്.

ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ല​ക്കു​ഴി 1968 മാ​ര്‍​ച്ച്‌ 24ന് ​മ​ണി​ക്ക​ട​വ് പാ​ല​ക്കു​ഴി മാ​ത്യു-​മേ​രി ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ചു. 1993 ഡി​സം​ബ​ര്‍ 28ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ക​മ്ബ​ല്ലൂ​ര്‍, ക​ണ്ണൂ​ര്‍, കൊ​ള​ക്കാ​ട്, പൈ​സ​ക്ക​രി എ​ന്നീ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി​യാ​യും ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് മൈ​ന​ര്‍ സെ​മി​നാ​രി, കു​ന്നോ​ത്ത് ഗു​ഡ്ഷെ​പ്പേ​ര്‍​ഡ് സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യും അ​തി​രൂ​പ​ത കു​ടും​ബ പ്രേ​ഷി​ത വി​ഭാ​ഗം ഡ​യ​റ​ക്‌​ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ 1967 ന​വം​ബ​ര്‍ 27ന് ​മാ​ട്ട​റ ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ ഫി​ലി​പ്പ്-​ഏ​ലി​ക്കു​ട്ടി ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ചു. 1994 ഏ​പ്രി​ല്‍ ആ​റി​ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. മാ​മ്ബോ​യി​ല്‍, ര​ണ്ടാം​ക​ട​വ്, വി​മ​ല​ഗി​രി, പ​രി​യാ​രം, വെ​ള്ള​രി​ക്കു​ണ്ട്, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നീ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി​യാ​യും ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് മൈ​ന​ര്‍ സെ​മി​നാ​രി ആ​ദ്ധ്യാ​ത്മി​ക പി​താ​വാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളാ​യി ആ​റു വ​ര്‍​ഷം സേ​വ​നം ചെ​യ്ത മോ​ണ്‍. അ​ല​ക്സ് താ​രാ​മം​ഗ​ലം മാ​ട​ത്തി​ല്‍ ഇ​ട​വ​ക പ​ള്ളി​യി​ല്‍ വി​കാ​രി​യാ​യി നാ​ളെ ചു​മ​ത​ല​യേ​ല്‍​ക്കും.

മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍ കാ​സ​ര്‍​ഗോ​ഡ് റീ​ജ​ണി​ന്‍റെ ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റാ​ളാ​യി തു​ട​രും.അ​തി​രൂ​പ​ത​യി​ല്‍ പു​തി​യ ഫൊ​റോ​ന വി​കാ​രി​മാ​രാ​യി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി (എ​ടൂ​ര്‍ ), ഫാ. ​ജോ​ണ്‍ ഓ​ണം​കു​ളം (പൈ​സ​ക്ക​രി ), ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ല്‍ (ചെ​മ്ബ​ന്തൊ​ട്ടി ), ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ല്‍ (വാ​യാ​ട്ടു​പ​റ​മ്ബ്), ഫാ. ​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ല്‍ (മേ​രി​ഗി​രി) എ​ന്നി​വ​രും നാ​ളെ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും.അ​തി​രൂ​പ​ത​യി​ല്‍ 97 വൈ​ദി​ക​രാ​ണ് നാ​ളെ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42451/three-new-vice-chancellors-of-thalassery-archdiocese-appointed-tomorrow)