---
title: "കുരുന്നു മനസുകളിലെ സർഗ്ഗാത്മഗതയ്ക്ക് ഇമ്മിണി വലിയ അരങ്ങോരുക്കി: നാടക പരിശീലനത്തിനു  തുടക്കമായി"
english_title: "It was the beginning of drama training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42545/it-was-the-beginning-of-drama-training"
published_at: "2022-05-13T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e27958189b_Picsart_22-05-13_15-10-00-391.jpg"
keywords: []
---

# കുരുന്നു മനസുകളിലെ സർഗ്ഗാത്മഗതയ്ക്ക് ഇമ്മിണി വലിയ അരങ്ങോരുക്കി: നാടക പരിശീലനത്തിനു  തുടക്കമായി

> **Lead Summary:** കുരുന്നു മനസുകളിലെ സർഗ്ഗത്മാഗതയ്ക്ക് ഇമ്മിണി വലിയ അരങ്ങോരുക്കിക്കൊണ്ട് ബാലസംഘം വേനൽത്തുമ്പി പെരിങ്ങോം ഏരിയ കലാജാഥ നാടക പരിശീലനത്തിന് കുണ്ടയം കോവ്വൽ കെ സി കുഞ്ഞാപ്പു സ്മാരക മന്ദിരത്തിൽ തുടക്കമായി.

## Article Content

കുരുന്നു മനസുകളിലെ സർഗ്ഗത്മാഗതയ്ക്ക് ഇമ്മിണി വലിയ അരങ്ങോരുക്കിക്കൊണ്ട് ബാലസംഘം വേനൽത്തുമ്പി പെരിങ്ങോം ഏരിയ കലാജാഥ നാടക പരിശീലനത്തിന് കുണ്ടയം കോവ്വൽ കെ സി കുഞ്ഞാപ്പു സ്മാരക മന്ദിരത്തിൽ തുടക്കമായി.

വർഗീയതക്കെതിരെ നവോത്ഥാന സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടും, ലിംഗ സമത്വം എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ടും ചില സമകാലീന വിഷയങ്ങളുടെ വിവരണമാണ് ഇതിലെ ഇതിവൃത്തം.   

ഞങ്ങൾക്കും ചിലത് പറയാനുണ്ട് എന്ന ആവശ്യമുയർത്തി കൊണ്ട് കുട്ടികളിലെ സർഗാത്മക കഴിവുള്ള ഊട്ടിയുറപ്പിക്കുവാനും വേനൽകാലത്തെ വിരസതയിൽ നിന്ന് സൗഹൃദത്തിന്റെ കൂടിച്ചേരലുകളിലേക്ക് അവരെ കൊണ്ടെത്തിക്കുവാനും സാധിക്കുന്നുണ്ട്.

കുടിക്കുന്ന വെള്ളത്തിനും, ശ്വസിക്കുന്ന വായുവിനും പണം നൽകേണ്ടി വന്നുകൊണ്ടിരിക്കുന്നു വർത്തമാന കാലത്ത് ഇത്തരം ചൂഷണങ്ങൾക്കെതിരെഉള്ള പ്രതികരണത്തിന്റെ വേദി കൂടിയായി മാറുകയാണ് കലജാഥാ.

സമൂഹത്തിന്റെ പല മേഖലകളിലും ലിംഗ വിവേചനം നടക്കുന്ന സമയത്ത് 21 പേരടങ്ങുന്ന വേനൽത്തുമ്പി കലജാഥയിൽ 13 പേർ പെൺകുട്ടികളാണ് എന്നതും ശ്രദ്ധേയമായി.ഒരാഴ്ചയായി നടക്കുന്ന പരിശീലനത്തിന് എ വി മധു,പി അഞ്ജന കൃഷ്ണ ശ്രീധരൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

ക്യാമ്പ് ഡയറക്ടർ കെ പി കമലാക്ഷനും,പി അഖിൽ കലാ ജാഥ ലീഡറുമാണ് മാണ്.മെയ് 14 നു കുണ്ടയം കോവ്വൽ വായന ശാല അംഗണത്തിൽ കലജാഥയുടെ അരങ്ങേറ്റം നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42545/it-was-the-beginning-of-drama-training)