---
title: "ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം വേറിട്ട കാഴ്ചയായി"
english_title: "The inauguration of the Thripangottoor Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42575/the-inauguration-of-the-thripangottoor-panchayat"
published_at: "2022-05-13T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e3f8d8ba66_Picsart_22-05-13_16-52-23-051.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം വേറിട്ട കാഴ്ചയായി

> **Lead Summary:** കൂത്തുപറമ്പ: കൂത്തുപറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം വേറിട്ട കാഴ്ചയായി . വിളക്കോട്ടൂർ പുതുവയലിൽ വിത്ത് വിതച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.

## Article Content

കൂത്തുപറമ്പ: കൂത്തുപറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം വേറിട്ട കാഴ്ചയായി . വിളക്കോട്ടൂർ പുതുവയലിൽ വിത്ത് വിതച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.

കെപി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു  കൂത്തുപറമ്പ് മണ്ഡലത്തെ സ്വയം പര്യാപ്തമാക്കുന്ന തിൻ്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല വിളക്കോട്ടൂരിൽ കെപി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളും കർഷകരും ഉൾപ്പെടെ നിരവധിപേർ പരിപാടിക്ക് എത്തിയിരുന്നു. മണ്ണിൻ്റെ മനസ്സ് അറിയാൻ ശില്പശാലയുടെ ഭാഗമായി വയലിൽ നെൽ വിത്ത് വിതക്കുകയും ചെയ്തു .പാട്ടും പാടി പരിപാടിക്കെത്തിയ വർ ഒന്നടങ്കം വയലിൽ ഇറങ്ങിയത് വേറിട്ട കാഴ്ചയായി.

എംഎൽഎയുടെ നേതൃത്വത്തിൽ വയലിൽ വിത്ത് വിതക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം എംഎൽഎ മൺചട്ടി സമ്മാനിക്കുകയും ചെയ്തു. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് നസീമ ചാമാളിയിൽ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കൊള്ളുമ്മൽ ബാലൻ സ്വാഗതം പറഞ്ഞു.   

ഷിഹാബ് ബാബു ക്ലാസെടുത്തു കൃഷി ഓഫീസർ പി എസ് .സ്വരൂപ് പദ്ധതി വിശദീകരിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ഷൈറീന, ബ്ലോക്ക് പഞ്ചായത്തംഗം പി കെ അലി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സക്കീന തെക്കയിൽ, കെ.ഇസ്മയിൽ മാസ്റ്റർ, കെ പി .ഷമീന പഞ്ചായത്തംഗങ്ങളായ ശങ്കരൻ മാസ്റ്റർ, എ. ഭാസ്കരൻ , എപി നാണു, വി പി മനോജ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42575/the-inauguration-of-the-thripangottoor-panchayat)