---
title: "കൊടുവള്ളി റെയില്‍വേ ഗേറ്റ് തകര്‍ത്ത സംഭവത്തില്‍ ലോറി ഡ്രൈവറില്‍ നിന്നും റെയില്‍വേ നഷ്ടപരിഹാരം ഈടാക്കി"
english_title: " compensation from the lorry driver in the incident where the Koduvalli railway gate was destroyed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42577/compensation-from-the-lorry-driver-in-the-incident-where-the-koduvalli-railway-gate-was-destroyed"
published_at: "2022-05-13T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e40e793007_images (12).jpeg"
keywords: []
---

# കൊടുവള്ളി റെയില്‍വേ ഗേറ്റ് തകര്‍ത്ത സംഭവത്തില്‍ ലോറി ഡ്രൈവറില്‍ നിന്നും റെയില്‍വേ നഷ്ടപരിഹാരം ഈടാക്കി

> **Lead Summary:** **തലശ്ശേരി**: കൊടുവള്ളി റെയില്‍വേ ഗേറ്റ് തകര്‍ത്ത സംഭവത്തില്‍ ലോറി ഡ്രൈവറില്‍ നിന്നും റെയില്‍വേ നഷ്ടപരിഹാരം ഈടാക്കി.

## Article Content

**തലശ്ശേരി**: കൊടുവള്ളി റെയില്‍വേ ഗേറ്റ് തകര്‍ത്ത സംഭവത്തില്‍ ലോറി ഡ്രൈവറില്‍ നിന്നും റെയില്‍വേ നഷ്ടപരിഹാരം ഈടാക്കി.

ഡ്രൈവര്‍ തമിഴ്നാട്‍ സ്വദേശി ശരണ്‍രാജില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കിയത്. കഴിഞ്ഞ ദിവസം ടവര്‍ നിര്‍മാണ സാമഗ്രികളുമായി ഇരിക്കൂറിലേക്ക് പോകുകയായിരുന്ന ലോറി കൊടുവള്ളി ഇല്ലിക്കുന്ന് കയറ്റത്തില്‍നിന്ന് നിയന്ത്രണംവിട്ട് പിന്നോട്ടിറങ്ങിയാണ് കൊടുവള്ളി റെയില്‍വേ ഗേറ്റ് തകര്‍ത്തത്. അപകടത്തെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം ട്രെയിന്‍ സര്‍വിസുകള്‍ തടസ്സപ്പെട്ടു.

റെയില്‍വേ ഗേറ്റ് തകര്‍ത്തതിന് 48,000 രൂപയും ട്രെയിനുകള്‍ വൈകിപ്പിച്ചതിന് 1,30,000 രൂപയുമാണ് പിഴയായി ഈടാക്കിയത്. ഇതില്‍ 48,000 രൂപ ലോറി ഡ്രൈവര്‍ നല്‍കി. ബാക്കി തുക നല്‍കാന്‍ സമയവും ആവശ്യപ്പെട്ടു. അപകടം കാരണം മംഗളൂരു-കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി ട്രെയിനാണ് വൈകിയത്.

മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനുകളും വൈകി. ഇതുവഴിയുള്ള വാഹന ഗതാഗതവും സ്തംഭിച്ചിരുന്നു. കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി പിന്നീട് നീക്കിയത്. നഷ്ടപരിഹാര തുക അടച്ചെങ്കില്‍ മാത്രമെ ലോറി വിട്ടുകൊടുക്കുകയുള്ളൂ. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗമാണ് നഷ്ടപരിഹാര തുക കണക്കാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42577/compensation-from-the-lorry-driver-in-the-incident-where-the-koduvalli-railway-gate-was-destroyed)