---
title: "പട്ടികവർഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം"
english_title: "Civil Service Exam Training for Scheduled Tribes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42590/civil-service-exam-training-for-scheduled-tribes"
published_at: "2022-05-13T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e4ed36008e_images (18).jpeg"
keywords: []
---

# പട്ടികവർഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

> **Lead Summary:** **കണ്ണൂർ : **പട്ടികവർഗ വിഭാഗത്തിലെ യുവജനങ്ങളിൽ നിന്ന് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് പട്ടിക വർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 30 വയസിന് താഴെയുള്ളവരും കുറഞ്ഞത് 50 ശതമാനം മാർക്കാടെ ബിരുദം പൂർത്തീകരിച്ചവരോ ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. സെമസ്റ്റർ സമ്പ്രദായത്തിൽ ബിരുദപഠനം നടത്തിയവരാണെങ്കിൽ അവസാന സെമസ്റ്റർ പരീക്ഷകളിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.

## Article Content

**കണ്ണൂർ : **പട്ടികവർഗ വിഭാഗത്തിലെ യുവജനങ്ങളിൽ നിന്ന് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് പട്ടിക വർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 30 വയസിന് താഴെയുള്ളവരും കുറഞ്ഞത് 50 ശതമാനം മാർക്കാടെ ബിരുദം പൂർത്തീകരിച്ചവരോ ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. സെമസ്റ്റർ സമ്പ്രദായത്തിൽ ബിരുദപഠനം നടത്തിയവരാണെങ്കിൽ അവസാന സെമസ്റ്റർ പരീക്ഷകളിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.

പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ജൂൺ ഒന്നിന് വൈകിട്ട് അഞ്ച് മണിക്കകം നേരിട്ടോ തപാൽ മാർഗമോ ലഭ്യമാക്കണം. വിലാസം: പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം - 695033. ഫോൺ: 04972 700357

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42590/civil-service-exam-training-for-scheduled-tribes)