---
title: "പാചക വാതക വില വര്‍ദ്ധനവിനെതിരെ കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു"
english_title: "The farm workers organized a march and a dharn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42591/the-farm-workers-organized-a-march-and-a-dharn"
published_at: "2022-05-13T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e5035b2605_Screenshot_20220513_180335.jpg"
keywords: []
---

# പാചക വാതക വില വര്‍ദ്ധനവിനെതിരെ കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

> **Lead Summary:** ചെറുപുഴ: പാചക വാതക വില വര്‍ദ്ധനവിനെതിരെ കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു പെരിങ്ങോം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴ പോസ്റ്റ് ഓഫീസിലേക്കാണ് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും നടത്തിയത്.

## Article Content

ചെറുപുഴ: പാചക വാതക വില വര്‍ദ്ധനവിനെതിരെ കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു പെരിങ്ങോം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴ പോസ്റ്റ് ഓഫീസിലേക്കാണ് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും നടത്തിയത്.

കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന വിധത്തില്‍ പാചക വാതക വില ആയിരം കടന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കരിനെതിരെ പ്രതിഷേധമുയര്‍ത്തിയാണ് കര്‍ഷക തൊഴിലാളി യൂണിയന്‍ പെരിങ്ങോം ഏരിയ കമ്മിറ്റി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.

ചെറുപുഴ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ചെറുപുഴ മേലെ ബസാറില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി ബസ് സ്റ്റാന്റ വഴി പോസ്റ്റ് ഓഫിസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സിപിഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു.

എം.ചന്ദ്രമതി അധ്യക്ഷയായി. ആര്‍. രാധാമണി, പി.വി. തമ്പാന്‍, ആര്‍.കെ. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42591/the-farm-workers-organized-a-march-and-a-dharn)