---
title: "ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാമു രമേഷ് ചന്ദ്രഭാനുവിന് യാത്രയയപ്പ് നൽകി"
english_title: "District Legal Services Authority Secretary and Sub-Judge Ramu Ramesh Chandrabhanu bids farewell"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42593/district-legal-services-authority-secretary-and-sub-judge-ramu-ramesh-chandrabhanu-bids-farewell"
published_at: "2022-05-13T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e531f7f9cf_InShot_20220513_181605929.jpg"
keywords: []
---

# ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാമു രമേഷ് ചന്ദ്രഭാനുവിന് യാത്രയയപ്പ് നൽകി

> **Lead Summary:** **കണ്ണൂർ:** ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാമു രമേഷ് ചന്ദ്രഭാനു വിന് യാത്രയയപ്പ് നൽകി.ലീഗൽ സർവീസസ് അതോറിറ്റിയിലെ ജീവനക്കാരാണ് യാത്രയയപ്പ് നൽകിയത്.

## Article Content

**കണ്ണൂർ:** ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാമു രമേഷ് ചന്ദ്രഭാനു വിന് യാത്രയയപ്പ് നൽകി.ലീഗൽ സർവീസസ് അതോറിറ്റിയിലെ ജീവനക്കാരാണ് യാത്രയയപ്പ് നൽകിയത്.

 

കോടതി അദാലത്ത് ഹാളിൽ വച്ച് നടന്ന പരിപാടി അഡീഷണൽ ജില്ലാ ജഡ്ജി എ.വി. മൃദുല ഉദ്ഘാടനം ചെയ്തു.മൊമൻൻ്റൊ നൽകി ആദരിച്ചു. ഓഫീസ് സ്റ്റാഫ് സജിമോൻ തോട്ടത്തിൽ അദ്ധ്യക്ഷനായി.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അനീറ്റ,ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രുഗ്മ രാജ്, നോഡൽ ഓഫീസർ നാരായണ.കെ,തലശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ലെസ്സി.കെ.പയസ്സ്, ഫ്രണ്ട്ഓഫീസ് സ്റ്റാഫ് ജ്യോതി.കെ എന്നിവർ സംസാരിച്ചു.

കണ്ണൂർ താലൂക്ക് മുൻ സെക്രട്ടറി ഷോളി സുമേഷ്, ഓഫീസ് സ്റ്റാഫ് അംഗങ്ങളായ രസ്ന.പി, നിംന, ജസ്ന. കെ, പാരാലീഗൽ വോളണ്ടിയർമാരായ ഹരിദാസൻ.പി,സുധീർ കേളോത്ത്, വാഴയിൽ ഭാസ്കരൻ, അനിഷ.കെ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42593/district-legal-services-authority-secretary-and-sub-judge-ramu-ramesh-chandrabhanu-bids-farewell)