---
title: "ജില്ലയിൽ യോഗോത്സവ് പ്രചാരണ പരിപാടിക്ക് തുടക്കമായി"
english_title: "Yogotsav is the beginning of the campaign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42648/yogotsav-is-the-beginning-of-the-campaign"
published_at: "2022-05-14T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f01283c196_images (12).jpeg"
keywords: []
---

# ജില്ലയിൽ യോഗോത്സവ് പ്രചാരണ പരിപാടിക്ക് തുടക്കമായി

> **Lead Summary:** **ഇരിട്ടി :,**ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിനു മുന്നോടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോഗോത്സവ് പ്രചാരണ പരിപാടിക്ക് തുടക്കമായി. കണ്ണൂരിലെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഇരിട്ടി ബ്ലോക്ക് ഐ സി ഡി എസുമായി ചേർന്നു പെരുമ്പറമ്പ് യു പി സ്‌കൂളിൽ നടത്തിയ യോഗോത്സവ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ശാരീരിക, ബൗദ്ധിക, മാനസിക ആരോഗ്യമുള്ള സമൂഹ നിർമ്മിതിക്ക് യോഗ വലിയ തോതിൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**ഇരിട്ടി :,**ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിനു മുന്നോടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോഗോത്സവ് പ്രചാരണ പരിപാടിക്ക് തുടക്കമായി. കണ്ണൂരിലെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഇരിട്ടി ബ്ലോക്ക് ഐ സി ഡി എസുമായി ചേർന്നു പെരുമ്പറമ്പ് യു പി സ്‌കൂളിൽ നടത്തിയ യോഗോത്സവ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ശാരീരിക, ബൗദ്ധിക, മാനസിക ആരോഗ്യമുള്ള സമൂഹ നിർമ്മിതിക്ക് യോഗ വലിയ തോതിൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ ആയുഷ് ഗ്രാമം യോഗ ഇൻസ്ട്രക്ടർ ഷീല ജനാർദനൻ പ്രഭാഷണവും യോഗ പ്രദർശനവും നടത്തി.

ഇരിട്ടി ബ്ലോക്ക് വനിതാ ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ അധ്യക്ഷയായി. കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ മാത്യു, സ്‌കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണ കുറുപ്പ്, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് കെ എസ് ബാബു രാജൻ, ഐ സി ഡി എസ് സൂപ്പർവൈസർ കെ ഗീത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42648/yogotsav-is-the-beginning-of-the-campaign)