---
title: "ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് ;  മദ്യശാലകൾ അടച്ചിടും"
english_title: "By-election; Bars will be closed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42650/by-election-bars-will-be-closed"
published_at: "2022-05-14T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f054dd842a_images (13).jpeg"
keywords: []
---

# ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് ;  മദ്യശാലകൾ അടച്ചിടും

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (വാർഡ് 7), കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (വാർഡ് 7), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നും പുറം (വാർഡ് 6), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവ്വേലി (വാർഡ് 5) എന്നിവിടങ്ങളിൽ മെയ് 17ന് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മെയ് 15ന് വൈകീട്ട് അഞ്ച് മുതൽ 17ന് വൈകീട്ട് ആറ് വരെയും വോട്ടെണ്ണൽ ദിവസമായ മെയ് 18നും ഉപതെരഞ്ഞെടുപ്പ് പരിധിയിലുള്ള മദ്യശാലകൾ അടച്ചിടാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു.

## Article Content

**കണ്ണൂർ**: കണ്ണൂർ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (വാർഡ് 7), കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (വാർഡ് 7), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നും പുറം (വാർഡ് 6), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവ്വേലി (വാർഡ് 5) എന്നിവിടങ്ങളിൽ മെയ് 17ന് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മെയ് 15ന് വൈകീട്ട് അഞ്ച് മുതൽ 17ന് വൈകീട്ട് ആറ് വരെയും വോട്ടെണ്ണൽ ദിവസമായ മെയ് 18നും ഉപതെരഞ്ഞെടുപ്പ് പരിധിയിലുള്ള മദ്യശാലകൾ അടച്ചിടാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു.

 ഈ വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷൻ എന്നിവയിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ  ബന്ധപ്പെട്ടവർ അനുമതി നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42650/by-election-bars-will-be-closed)