---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി  കേളകം ടൗണിൽ ഗതാഗത പരിഷ്കരണം"
english_title: "Transport reform in Kelakam town as part of Kottiyoor Vaisakha maholsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42656/transport-reform-in-kelakam-town-as-part-of-kottiyoor-vaisakha-maholsavam"
published_at: "2022-05-14T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f0cd67435c_images (15).jpeg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി  കേളകം ടൗണിൽ ഗതാഗത പരിഷ്കരണം

> **Lead Summary:** **കേളകം** : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കേളകം ടൗണിൽ ഗതാഗത പരിഷ്കരണം. റോഡിന്റെ ഇരുവശവും കയർ കെട്ടി തിരിച്ചു. കേളകം പൊലീസ് സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കയർ കെട്ടിയത്. ടൗണിലും പരിസരങ്ങളിലും റോ ഡരികിൽ പാർക്കിങ് നിരോധിച്ചു കൊണ്ടുള്ള ബോർഡുകളും സ്ഥാപിച്ചു.

## Article Content

**കേളകം** : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കേളകം ടൗണിൽ ഗതാഗത പരിഷ്കരണം. റോഡിന്റെ ഇരുവശവും കയർ കെട്ടി തിരിച്ചു. കേളകം പൊലീസ് സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കയർ കെട്ടിയത്. ടൗണിലും പരിസരങ്ങളിലും റോ ഡരികിൽ പാർക്കിങ് നിരോധിച്ചു കൊണ്ടുള്ള ബോർഡുകളും സ്ഥാപിച്ചു.

റോഡിന്റെ ഇരു വശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത വിധമാണ് കയർ കെട്ടിയി ട്ടുള്ളത്. ഉത്സവത്തിന് മുന്നോടിയായി ഒരാഴ്ച മുൻപ് കേളകം പൊലീസ് വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരമാണ് നടപടി. കേളകം ടൗണിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയുടെ ഇരുവശത്തും ഉണ്ടായിരുന്ന ഓട്ടോ, ടാക്സി സ്റ്റാൻഡുകളും ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉത്സവത്തിന് ജനങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ഇത്തവണ വൻ ഭക്തജന തിരക്കും വാഹന തിരക്കും ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42656/transport-reform-in-kelakam-town-as-part-of-kottiyoor-vaisakha-maholsavam)