---
title: "കണ്ണൂർ ജില്ലയിലെ മദ്യവിൽപ്പന ശാലകളിൽ മദ്യത്തിനു ക്ഷാമം"
english_title: "Liquor shortage in liquor shops in Kannur district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42658/liquor-shortage-in-liquor-shops-in-kannur-district"
published_at: "2022-05-14T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f1121701a6_images (16).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിലെ മദ്യവിൽപ്പന ശാലകളിൽ മദ്യത്തിനു ക്ഷാമം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ജില്ലയിലെ മദ്യവിൽപ്പന ശാലകളിൽ മദ്യത്തിനു ക്ഷാമം. ബെവ്കോ, കൺസ്യൂമർഫെഡ് വിൽപനശാലകളിൽ ജനപ്രിയ ബ്രാൻഡുകൾക്കു പുറമേ, വില കൂടിയ ബ്രാൻഡുകൾക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ബീയർ മാത്രമാണിപ്പോൾ സുലഭമായി ലഭിക്കുന്നത്.

## Article Content

**കണ്ണൂർ: **കണ്ണൂർ ജില്ലയിലെ മദ്യവിൽപ്പന ശാലകളിൽ മദ്യത്തിനു ക്ഷാമം. ബെവ്കോ, കൺസ്യൂമർഫെഡ് വിൽപനശാലകളിൽ ജനപ്രിയ ബ്രാൻഡുകൾക്കു പുറമേ, വില കൂടിയ ബ്രാൻഡുകൾക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ബീയർ മാത്രമാണിപ്പോൾ സുലഭമായി ലഭിക്കുന്നത്.

ജനപ്രിയ ബ്രാൻഡുകൾക്കു ക്ഷാമമുണ്ടായതോടെ, ഔട്ലറ്റുകളിൽ ജീവനക്കാരും ഉപഭോ ക്താക്കളും തമ്മിൽ തർക്കം വ്യാപകമായി. കണ്ണൂരിലെ ഗോഡൗണിലേക്കു മദ്യം തീരെ എത്തുന്നില്ലെന്നാണു ജീവനക്കാർ പറയുന്നത്. അര ലിറ്ററിന് 380-420 രൂപ വില വരുന്ന മദ്യ ബ്രാൻഡുകൾ തീരെ ലഭി ക്കാനില്ലെന്നു ജീവനക്കാർ പറയുന്നു. സാധാരണക്കാർ കൂടുതലായി ആവശ്യപ്പെടുന്ന ബ്രാൻഡുകളാണിവ.

ബെവ്കോ ആസ്ഥാനത്തെ പ്രശ്നങ്ങളാണു കാരണമെന്നല്ലാതെ, മറ്റൊരു വിശദീകരണവും നൽകാൻ ജില്ലയിലെ ജീവനക്കാർക്കു കഴി യാത്ത സാഹചര്യമാണ്. വില വർദ്ധിപ്പിക്കാൻ മദ്യക്കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രിയ ബ്രാൻഡുകളുടെ സംസ്ഥാനത്തേക്കുള്ള വരവ് പകുതിയായി കുറഞ്ഞിരുന്നു. വിലവർധനവ്, നികുതി വർധനവ്, സ്പിരിറ്റ് വില വർധന തുടങ്ങിയ പ്രശ്ന ങ്ങളാണു മദ്യലഭ്യത കുറയാനിടയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42658/liquor-shortage-in-liquor-shops-in-kannur-district)