---
title: "ഐപിഎല്‍ ക്രിക്കറ്റില്‍ ഇനി കിരീടപ്പോര്; ഫൈനലിലെത്തുന്ന ആദ്യ ടീമിനെ നാളെ അറിയാം."
english_title: "Ipl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4266/ipl"
published_at: "2021-10-09T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616100512e835_PicsArt_10-09-08.06.56.jpg"
keywords: []
---

# ഐപിഎല്‍ ക്രിക്കറ്റില്‍ ഇനി കിരീടപ്പോര്; ഫൈനലിലെത്തുന്ന ആദ്യ ടീമിനെ നാളെ അറിയാം.

> **Lead Summary:** ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സും രണ്ടാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ ക്വാളിഫയര്‍. മൂന്നും നാലും സ്ഥാനക്കാരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും തിങ്കളാഴ്ച എലിമിനേറ്ററില്‍ ഏറ്റുമുട്ടും. തോല്‍ക്കുന്നവര്‍ പുറത്താകും. ജയിച്ചവരും ആദ്യ ക്വാളിഫയറില്‍ തോറ്റവരും ഫൈനല്‍ ലക്ഷ്യമിട്ട് 13ന് ഇറങ്ങും. ദുബായില്‍ 15നാണ് ഫൈനല്‍.

## Article Content

ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സും രണ്ടാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ ക്വാളിഫയര്‍. മൂന്നും നാലും സ്ഥാനക്കാരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും തിങ്കളാഴ്ച എലിമിനേറ്ററില്‍ ഏറ്റുമുട്ടും. തോല്‍ക്കുന്നവര്‍ പുറത്താകും. ജയിച്ചവരും ആദ്യ ക്വാളിഫയറില്‍ തോറ്റവരും ഫൈനല്‍ ലക്ഷ്യമിട്ട് 13ന് ഇറങ്ങും. ദുബായില്‍ 15നാണ് ഫൈനല്‍.

മുംബൈ ഇന്ത്യന്‍സിന് പ്ലേഓഫില്‍ എത്താന്‍ 171 റണ്ണിന്റെ ജയം അനിവാര്യമായിരുന്നു. എന്നാല്‍, സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയത് 42 റണ്‍ ജയം. അതോടെ റണ്‍ നിരക്കില്‍ കൊല്‍ക്കത്ത പ്ലേഓഫിലെത്തി. മുംബൈ 9–- 235, ഹൈദരാബാദ് 8–-193. മുംബൈയ്ക്കായി ഇഷാന്‍ കിഷനും (84) സൂര്യകുമാര്‍ യാദവും (82) മിന്നി.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന പന്തില്‍ സിക്സറടിച്ച്‌ കെ എസ് ഭരത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ഏഴ് വിക്കറ്റ് ജയം സമ്മാനിച്ചു. ഭരത് 78 റണ്ണുമായി പുറത്താകാതെനിന്നു. ഡല്‍ഹി 5–-164, ബാംഗ്ലൂര്‍ 3–-166.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4266/ipl)