---
title: "ജില്ലയിൽ നിർമാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തുക അടയ്ക്കുന്നതു സംബന്ധിച്ച നോട്ടിസുകൾ കെട്ടിട ഉടമകൾക്കു വ്യാപകമായി ലഭിച്ചു തുടങ്ങി"
english_title: "Notices of payment to the Construction Workers' Welfare Fund in the district began to be widely received by building owners."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42661/notices-of-payment-to-the-construction-workers-welfare-fund-in-the-district-began-to-be-widely-received-by-building-owners"
published_at: "2022-05-14T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f12c8675cf_images (19).jpeg"
keywords: []
---

# ജില്ലയിൽ നിർമാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തുക അടയ്ക്കുന്നതു സംബന്ധിച്ച നോട്ടിസുകൾ കെട്ടിട ഉടമകൾക്കു വ്യാപകമായി ലഭിച്ചു തുടങ്ങി

> **Lead Summary:** **കണ്ണൂർ** : നിർമാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തുക അടയ്ക്കുന്നതു സംബന്ധിച്ച നോട്ടിസുകൾ കെട്ടിട ഉടമകൾക്കു വ്യാപകമായി ലഭിച്ചു തുടങ്ങി. 1995 നവംബർ 3നു ശേഷം നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഉടമകൾക്കാണ് നോട്ടീസ് ലഭിക്കുന്നത്. നിർമാണ ക്ഷേമനിധി പെൻഷൻ നൽകാൻ സർക്കാർ പ്രയാസത്തിലായ സാഹചര്യത്തിലാണ് സെസ് പിരിവ് ഊർജിതമാക്കാൻ നിർദേശം വന്നത്. തൊഴിൽ വകുപ്പാണ് നോട്ടിസ് അയയ്ക്കുന്നത്. 

## Article Content

**കണ്ണൂർ** : നിർമാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തുക അടയ്ക്കുന്നതു സംബന്ധിച്ച നോട്ടിസുകൾ കെട്ടിട ഉടമകൾക്കു വ്യാപകമായി ലഭിച്ചു തുടങ്ങി. 1995 നവംബർ 3നു ശേഷം നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഉടമകൾക്കാണ് നോട്ടീസ് ലഭിക്കുന്നത്. നിർമാണ ക്ഷേമനിധി പെൻഷൻ നൽകാൻ സർക്കാർ പ്രയാസത്തിലായ സാഹചര്യത്തിലാണ് സെസ് പിരിവ് ഊർജിതമാക്കാൻ നിർദേശം വന്നത്. തൊഴിൽ വകുപ്പാണ് നോട്ടിസ് അയയ്ക്കുന്നത്. 

പത്തും ഇരുപത്തിയഞ്ചും വർഷം മുൻപു നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് സെസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസുകൾ ലഭിച്ചു തുടങ്ങിയതോടെ ഉടമകളിൽ ചിലർ ആശങ്കയിലാണ്. വിദേശത്തു നിന്നും മറ്റും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവരും രോഗക്കിടക്കയിലായി കട ക്കെണിയിലായവരുമെല്ലാം റവന്യു റിക്കവറി നടപടികൾ കൂടി നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ്. പ്ലിന്ത് ഏരിയയുടെ അടി സ്ഥാനത്തിലുള്ള മാനദണ്ഡങ്ങളും കാലപ്പഴക്കവും അനുസരിച്ചാണ് സെസ് നിർണയിക്കുന്നത്. നിർമാണ ചെലവിന്റെ ഒരു ശതമാനം തുകയാണ് സെസ് ആയി ഈടാക്കുന്നത്. 

ഫ്ലാറ്റ്, ബഹുനില വാണിജ്യ കെട്ടിടങ്ങൾ എന്നിവയ്ക്ക് 10 ശതമാനം അധിക നിരക്കു കൂടി കൂട്ടിയാണു നിർമാണ ചെലവ് കണക്കാക്കുക. തടി ഉപയോഗിച്ചുള്ള ചുമർ പാനലിങ്ങിന് 1995ൽ നിർമിച്ച കെട്ടിടത്തിന് ചതുരശ്ര മീറ്ററിന് 1075 രൂപയും തുടർന്നുള്ള ഓരോ സ്ലാബിലും 20 ശതമാനം വീതം വർധനവും കണ ക്കാക്കിയാണ് സെസ് നിശ്ചയിക്കുക.

3.18 ലക്ഷം പേർക്കാണ് നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ നൽകുന്നത്. ഇതിനു പ്രതിമാസം 50 കോടി രൂപയോളമാണ് ചെലവ്. സെസ് സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കാനും അടയ്ക്കാത്തവർക്ക് എതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനുമാണ് സർക്കാർ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42661/notices-of-payment-to-the-construction-workers-welfare-fund-in-the-district-began-to-be-widely-received-by-building-owners)