---
title: "ഇരിട്ടിയിൽ നിന്ന് മോഷണംപോയ സ്കൂട്ടറിനെപ്പറ്റിയുള്ള അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് 15 വയസ്സുകാരനില്‍"
english_title: "The investigation into the scooter that was stolen from iritty has finally reached the 15-year-old"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42667/the-investigation-into-the-scooter-that-was-stolen-from-iritty-has-finally-reached-the-15-year-old"
published_at: "2022-05-14T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f1ce192e01_images (21).jpeg"
keywords: []
---

# ഇരിട്ടിയിൽ നിന്ന് മോഷണംപോയ സ്കൂട്ടറിനെപ്പറ്റിയുള്ള അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് 15 വയസ്സുകാരനില്‍

> **Lead Summary:** **കണ്ണൂര്‍**: മോഷണംപോയ സ്കൂട്ടറിനെപ്പറ്റിയുള്ള അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് 15 വയസ്സുകാരനില്‍.ഇരിട്ടി ടൗണിനടുത്ത് പയഞ്ചേരിയില്‍നിന്ന് മോഷണംപോയ സ്കൂട്ടര്‍ മാനന്തവാടിയില്‍ നിന്നാണ് കണ്ടെത്തിയത്. പേരാമ്ബ്ര സ്വദേശിയാണ് മോഷണം നടത്തിയത്.

## Article Content

**കണ്ണൂര്‍**: മോഷണംപോയ സ്കൂട്ടറിനെപ്പറ്റിയുള്ള അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് 15 വയസ്സുകാരനില്‍.ഇരിട്ടി ടൗണിനടുത്ത് പയഞ്ചേരിയില്‍നിന്ന് മോഷണംപോയ സ്കൂട്ടര്‍ മാനന്തവാടിയില്‍ നിന്നാണ് കണ്ടെത്തിയത്. പേരാമ്ബ്ര സ്വദേശിയാണ് മോഷണം നടത്തിയത്.

വീട്ടില്‍ നിന്നിറങ്ങിയ 15കാരന്‍ സ്വകാര്യ ബസിലാണ് ഇരിട്ടിയിലെത്തിയത്. കുറച്ചുദിവസത്തെ ചെലവുകള്‍ക്കുള്ള പണം കൈയില്‍ കരുതിയിരുന്നു. പയഞ്ചേരിമുക്കിലെ വെല്‍നസ് ഹെല്‍ത്ത് കെയറിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടിയില്‍ കുറേനേരം ഇരുന്നു. അത്യാവശ്യം മെക്കാനിക്കല്‍ ജോലി അറിയാവുന്നതുകൊണ്ട് സ്കൂട്ടി സ്റ്റാര്‍ട്ടാക്കി വണ്ടിയുമായി കടന്നു. സ്‌കൂട്ടി കൊണ്ടുപോകുന്ന ദൃശ്യം നിരീക്ഷണക്യാമറയില്‍ പതിഞ്ഞിരുന്നു. ഗ്രാമീണ റോഡുകളിലൂടെ കറങ്ങി കുട്ടി പാല്‍ച്ചുരം വഴി മാനന്തവാടിയിലെത്തി.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിട്ടി പ്രിന്‍സിപ്പല്‍ എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മാനന്തവാടി പോലീസിന്റെ സഹായത്തോടെയാണ് പിടിയിലാകുന്നത്. 15-കാരനെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42667/the-investigation-into-the-scooter-that-was-stolen-from-iritty-has-finally-reached-the-15-year-old)