---
title: "സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്"
english_title: "cpim pb meeting today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4267/cpim-pb-meeting-today"
published_at: "2021-10-09T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6161074e435a4_CPiM.jpg"
keywords: []
---

# സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്

> **Lead Summary:** കണ്ണൂരിൽ ചേരാനിരിക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചചെയ്യാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള മമത ബാനർജിയുടെ നീക്കത്തിൽ സ്വീകരിക്കേണ്ട നിലപാട് നിർണായകമാകും.

## Article Content

കണ്ണൂരിൽ ചേരാനിരിക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചചെയ്യാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള മമത ബാനർജിയുടെ നീക്കത്തിൽ സ്വീകരിക്കേണ്ട നിലപാട് നിർണായകമാകും.

സംസ്ഥാന സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും ദേശീയതലത്തിൽ ബിജെപിക്കെതിരായ പൊതുവിഷയങ്ങളിൽ ഒന്നിച്ചു നിൽക്കണമെന്ന ധാരണയുണ്ട്. തിരഞ്ഞെടുപ്പ് വേളയിൽ സ്വീകരിക്കേണ്ട അടവ് നയം രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക.

പ്രതിപക്ഷ ഐക്യനീക്കത്തോട് കേരളഘടകത്തിന് എതിർപ്പില്ല. ബംഗാളിലെ ചില മുതിർന്ന നേതാക്കളും അനുകൂലമായി പ്രതികരിച്ചിരുന്നു. ലഖിംപുർ ഖേരി സംഘർഷവും കർഷകപ്രക്ഷോഭവും ദേശീയരാഷ്ട്രീയ സാഹചര്യങ്ങളും പിബിയുടെ അജണ്ടയിലുണ്ട്.

കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ സമരപരിപാടികൾ ആസൂത്രണം ചെയ്യും. യുപിയും പഞ്ചാബും അടക്കം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പിബിയുടെ പരിഗണനയ്ക്ക് വരും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4267/cpim-pb-meeting-today)